Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടിയില്ല; യൂസഫ് പത്താന്‍ ബംഗ്ലാദേശിലേക്ക്

ദില്ലി: മുന്‍ ഇന്ത്യന്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് താരവുമായ യൂസഫ് പത്താന്‍ ധാക്ക പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ തയ്യാറെടുക്കുന്നു. ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് ടീം അബാനി ലിമിറ്റഡിനുവേണ്ടി പാഡണിയാന്‍ യൂസഫ് തീരുമാനിച്ചത്. ബംഗ്ലാദേശ് ഡൊമസ്റ്റിക് 50 ഓവര്‍ ടൂര്‍ണമെന്റാണ് ധാക്ക പ്രീമിയര്‍ ലീഗ്.

ഇക്കഴിഞ്ഞ ഐപിഎല്‍ ടൂര്‍ണമെന്റില്‍ താരതമ്യേന മികച്ച പ്രകടനമാണ് 33 കാരനായ യൂസഫ് പുറത്തെടുത്തത്. 15 മത്സരങ്ങളില്‍ നിന്നായി 72 റണ്‍സ് ആവറേജില്‍ 361 റണ്‍സ് ആണ് യൂസഫിന്റെ സമ്പാദ്യം. 145.56 ആണ് സ്‌ട്രൈക്ക് റേറ്റ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ എടുത്ത 63 റണ്‍സ് ആയിരുന്നു ടൂര്‍ണമെന്റിലെ ടോപ് സ്‌കോര്‍.

yusufpathan

ഐപിഎല്‍ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ സിംബാബ്‌വേയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ പത്താന് ഇടം ലഭിച്ചേക്കുമെന്ന് കരുതിയിരുന്നെങ്കിലും ബറോഡ താരത്തെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. അടുത്തവരുന്ന സീരിസുകളിലും പത്താനെ ഉള്‍പ്പെടുത്താന്‍ ഇടയില്ലാത്തതോടെയാണ് ബംഗ്ലാദേശില്‍ കളിക്കാനായി കരാറിലേര്‍പ്പെട്ടത്.

മനോജ് തിവാരി, മന്‍വിന്ദര്‍ ബിസ്ല, ജലജ് സക്‌സേന, അശോക് മനരിയ, രജത് ഭാട്ടിയ തുടങ്ങിയവര്‍ നിലവില്‍ ധാക്ക പ്രീമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്. യൂസഫ് പത്താനും ഇവര്‍ക്കൊപ്പം ചേരുന്നതോടെ കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ വരുംനാളുകളില്‍ ബംഗ്ലാദേശിലേക്ക് പോയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Wednesday, June 1, 2016, 8:40 [IST]
Other articles published on Jun 1, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+