വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുജാര 100 അല്ല, 200 ശതമാനവും നല്‍കി! തനിക്കു പ്രചാദനമായതും ഇതെന്നു റിഷഭ് പന്ത്‌

രണ്ടാമിന്നിങ്‌സില്‍ പന്ത് പുറത്താവാതെ 89 റണ്‍സെടുത്തിരുന്നു

ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യക്കു ഐതിഹാസിക വിജയമൊരുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. റണ്‍ചേസില്‍ പുറത്താവാതെ 89 റണ്‍സെടുത്ത അദ്ദേഹം ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്കു ഗാബയില്‍ വിജയവും സമ്മാനിച്ചിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും പന്തായിരുന്നു

പന്തിനെക്കൂടാതെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര എന്നിവരും ഫിഫ്റ്റികള്‍ നേടിയിരുന്നു. പുജാരയുടെ പോരാട്ടവീര്യമാണ് തന്നെയും ടീമിലെ മറ്റുള്ളവരെയും പ്രചോദിപ്പിച്ചകെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പന്ത്. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു യുവ വിക്കറ്റ് കീപ്പര്‍.

വേദന സഹിച്ച് പൊരുതി

വേദന സഹിച്ച് പൊരുതി

ഓസീസ് പേസ് ബൗളര്‍മാരെ നേരിടവെ പല തവണ ദേഹത്ത് കൊണ്ടിട്ടും അതു സഹിച്ചുകൊണ്ട് പുജാര ബാറ്റിങ് തുടര്‍ന്നത് ടീമിനെയാകെ പ്രചോദിപ്പിച്ചതായി പന്ത് പറയുന്നു. ഓസീസ് പേസര്‍മാരുടെ ബൗണ്‍സറുകള്‍ പുജാരയുടെ ഹെല്‍മറ്റിലും തോളിലും നെഞ്ചിലുമെല്ലാം കൊണ്ടിരുന്നു. ഇടയ്ക്കു താരം വേദന കൊണ്ട് ഗ്രൗണ്ടിലിരുന്നെങ്കിലും പിന്നീട് ബാറ്റിങ് തുടരുകയായിരുന്നു.
പുജി ഭായി ചുരുങ്ങിയത് 10 തവണയെങ്കിലും ദേഹത്ത് പല ഭാഗങ്ങളില്‍ ബോള്‍ തട്ടിയിട്ടും അതു വകവയ്ക്കാതെ തന്റെ 200 ശതമാനവും ടീമിനായി സമര്‍പ്പിച്ച് ബാറ്റിങ് തുടര്‍ന്നു. ഇതു എന്നെ പ്രചോദിപ്പിച്ചു. ടീമിലെ മറ്റുള്ളവര്‍ക്കും ഇതു വലിയ പ്രചോദനമായി. ടീമിനെ എന്തു വില കൊടുത്തും വിജയിപ്പിക്കണമെന്ന ദൃഢനിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നു. ടീമില്‍ ഇങ്ങനെയരു സംസ്‌കാരമാണ് ഞങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നത്. അപ്പോള്‍ മാത്രമേ സ്‌പെഷ്യല്‍ കാര്യങ്ങള്‍ സംഭവിക്കുക്കുകയുള്ളൂ, എല്ലാത്തിനു മുകളില്‍ ടീമിനു പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും പന്ത് വിശദമാക്കി.

ജയം മാത്രമായിരുന്നു ലക്ഷ്യം

ജയം മാത്രമായിരുന്നു ലക്ഷ്യം

ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ എന്റെ മനസ്സില്‍ ഒരു ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. ഈ മല്‍സരത്തില്‍ ടീമിനു വിജയിക്കണമെന്നതു മാത്രമായിരുന്നു അത്. സമനിലയെക്കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നും പന്ത് വെളിപ്പെടുത്തി.
കഴിയാവുന്നത്രയും സമയം മല്‍സരത്തില്‍ ടീമിനു വിജയപ്രതീക്ഷ നല്‍കി ബാറ്റിങ് തുടരാനായിരുന്നു ഞാന്‍ ശ്രമിച്ചത്. ഞാനും ബാറ്റിങ് പങ്കാളിയായ പുജി ഭായിയും ചെറിയ ലക്ഷ്യം മാത്രമേ ഓരോ ഘട്ടത്തിലും മനസ്സില്‍ വച്ചുള്ളൂ. 15-20 റണ്‍സ് കൂടിയെന്ന തരത്തിലായിരുന്നു പ്ലാന്‍ ചെയ്തത്, ഒപ്പം സെഷന്റെ അവസാനം വരെ ക്രീസില്‍ തുടരണമെന്ന പ്ലാനും തങ്ങള്‍ക്കുണ്ടായിരുന്നതായി പന്ത് വിശദമാക്കി.

'ഗിയര്‍' മാറിയത് അവസാനം

'ഗിയര്‍' മാറിയത് അവസാനം

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാനത്തേക്കു മാത്രമാണ് താന്‍ കൂടുതല്‍ ആക്രമണോത്സുകതയോടെ ബാറ്റ് വീശിയതെന്നും അതുവരെ പരമാവധി റിസ്‌ക്കി ഷോട്ടുകള്‍ കളിക്കാതിരിക്കാന്‍ ശ്രമിച്ചതായും പന്ത് വ്യക്തമാക്കി. ഇന്ത്യക്കു ജയിക്കാന്‍ 30-40 റണ്‍സ് മാത്രം മതിയെന്നിരിക്കെയായിരുന്നു ഞാന്‍ ബൗളര്‍മാരെ ആക്രമിച്ച് റണ്‍സെടുക്കാന്‍ ശ്രമിച്ചത്. അതുവരെ മറ്റൊരു സമീപനമായിരുന്നു സ്വീകരിച്ചത്. റണ്‍ചേസില്‍ അവസാനം വരെ ടീമിനൊപ്പം നില്‍ക്കാനായിരുന്നു ടീം മാനേജ്‌മെന്റ് നല്‍കി നിര്‍ദേശമെന്നും പന്ത് വ്യക്തമാക്കി.
മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമായിരുന്നു ഗാബ ടെസ്റ്റില്‍ ഇന്ത്യ സ്വന്തമാക്കിയത്. 32 വര്‍ഷങ്ങള്‍ക്കു ശേഷം ഈ സ്റ്റേഡിയത്തില്‍ ഓസീസിനു നേരിട്ട പരാജയം കൂടിയായിരുന്നു ഇത്. 1988ലായിരുന്നു ഓസീസ് അവസാനമായി ഗാബയില്‍ ഒരു ടെസ്റ്റില്‍ പരാജയമറിഞ്ഞത്.

Story first published: Wednesday, January 27, 2021, 17:37 [IST]
Other articles published on Jan 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X