വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആളും ആരവങ്ങളുമില്ല- 'കംഗാരു കശാപ്പ്' കഴിഞ്ഞ് ഇന്ത്യന്‍ ഹീറോസ് മടങ്ങിയെത്തി

2-1നാണ് ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്

മുംബൈ/ ഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഐതിഹാസിക വിജയത്തിനു ശേഷം ടീം ഇന്ത്യ നാട്ടില്‍ മടങ്ങിയെത്തി. നാലു ടെസ്റ്റുകളുടെ പരമ്പര 2-1നായിരുന്നു ഇന്ത്യ കൈക്കലാക്കിയത്. 2018-19ലെ കഴിഞ്ഞ പര്യടനത്തിലും ഇന്ത്യ ഇതേ മാര്‍ജിനില്‍ പരമ്പര നേടിയിരുന്നു. ഇത്തവണത്തെ പരമ്പര നേട്ടത്തിന് ഇരട്ടിമധുരമുണ്ട്. കാരണം പരിക്കു കാരണം പല പ്രമുഖ താരങ്ങളെയും നഷ്ടമായ ശേഷമായിരുന്നു ഇന്ത്യയുടെ ഗംഭീര പ്രകടനം. മാത്രമല്ല ചരിത്രത്തിലാദ്യമായി ബ്രിസ്ബണിലെ ഗാബയില്‍ ഒരു ടെസ്റ്റ് ജയിക്കാനും ഇന്ത്യക്കു കഴിഞ്ഞു. 32 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓസീസിന് ഈ ഗ്രൗണ്ടില്‍ ഒരു ടെസ്റ്റ് തോല്‍വി നേരിട്ടത്.

ചരിത്രവിജയത്തിന് ശേഷം ഇന്ത്യൻ ടീം നാട്ടിലെത്തി, വീഡിയോ കാണാം
1

കൊവിഡ് മഹാമാരിയെ തുടര്‍ന്നു വിമാനത്താവളങ്ങളില്‍ ഇഇന്ത്യന്‍ താരങ്ങള്‍ക്കു പ്രതീക്ഷിച്ചതു പോലെയൊരു വരവേല്‍പ്പ് ലഭിച്ചില്ല. മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ പല ഗ്രൂപ്പുകളായി എത്തിയത്. ഗാബ ടെസ്റ്റില്‍ ഉജ്ജ്വല ഇന്നിങ്‌സുമായി മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട വിക്കറ്റ് കീപ്പര്‍ ഡല്‍ഹിയിലാണ് പറന്നിറങ്ങിയത്. രോഹിത് ശര്‍മയാവട്ടെ മുംബൈയിലാണ് വിമാനമിറങ്ങിയത്.

സാധാരണയായി വിദേശത്തു പരമ്പരകള്‍ നേടിയെത്തിയാല്‍ ഒരുപാട് ആരാധകര്‍ ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ തമ്പടിക്കാറുണ്ട്. പക്ഷെ കൊവിഡും തുടര്‍ന്നുള്ളള സുരക്ഷാ ക്രമീകരണങ്ങളും കാരണം താരങ്ങള്‍ക്കു അര്‍ഹിച്ച സ്വീകരണം ജന്‍മനാട്ടില്‍ ലഭിച്ചില്ല. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താനായതില്‍ അതിയായ സന്തോഷമുണ്ടെന്നു റിഷഭ് പന്ത് വിമാനത്താനവളത്തില്‍ നിന്നും പുറത്തിറങ്ങവെ പ്രതികരിച്ചു. പരമ്പരയിലെ പ്രകടത്തില്‍ മുഴുവന്‍ ടീമും ഹാപ്പിയാണെന്നു താരം പറഞ്ഞു.

2

അതേസമയം, മുംബൈ വിമാനാത്താവളത്തില്‍ കനത്ത സുരക്ഷാ വലയത്തിലാണ് രോഹിത് പുറത്തേക്കു വന്നത്. വിരാട് കോലിയുടെ അഭാവത്തില്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ മൂന്നു ടെസ്റ്റുകളില്‍ നയിച്ച അജിങ്ക്യ രഹാനെ, കോച്ച് രവി ശാസ്ത്രി, പൃഥ്വി ഷാ എന്നിവരും രോഹിത്തിനൊപ്പമുണ്ടായിരുന്നു. മാസങ്ങള്‍ക്കു ശേഷമാണമ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐപിഎല്ലിനായി യാത്ര തിരിച്ച ഇന്ത്യന്‍ താരങ്ങള്‍ ടൂര്‍ണമെന്റിനു ശേഷം അവിടെ നേരിട്ട് ഓസ്‌ട്രേലിയയിലേക്കു പറക്കുകയായിരുന്നു.

ഇതിനിടെ രോഹിത് മാത്രമാണ് ഐപിഎല്ലിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയ ശേഷം പിന്നീട് ഓസ്‌ട്രേലിയയില്‍ ടീമിനൊപ്പം ചേര്‍ന്നത്. ഐപിഎല്ലിനിടെയേറ്റ പരിക്കു കാരണമായിരുന്നു അദ്ദേഹം ടൂര്‍ണമെന്റ് അവസാനിച്ച ശേഷം തിരികെയെത്തിയത്. പിന്നീട് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച് ഫിറ്റ്‌നസ് തെളിയിച്ച ശേഷം രോഹിത് ടെസ്റ്റ് പരമ്പരയില്‍ ടീമിനൊപ്പം ചേരുകയായിരുന്നു. അവസാനത്തെ രണ്ടു ടെസ്റ്റുകളില്‍ മാത്രമേ അദ്ദേഹത്തിന്റെ സേവനം ടീമിനു ലഭിച്ചിരുന്നുള്ളൂ.

Story first published: Thursday, January 21, 2021, 14:49 [IST]
Other articles published on Jan 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X