Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ രാജിയും യുവരാജിന്റെ തിരിച്ചുവരവും; പിന്നില്‍ വിരാട് കോലി?

ദില്ലി: ഇംഗ്ലണ്ടിനെതിരായ ഏകദിന ടി20 മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ യുവരാജ് സിങ്ങിന്റെ മടങ്ങിവരവ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ബിസിസിഐ യോഗത്തിന് തൊട്ടുമുന്‍പ് പോലും യുവരാജിന്റെ മടങ്ങിവരവ് ആരും പ്രവചിച്ചിരുന്നില്ല. ധോണി ഏകദിന ക്രിക്കറ്റ് സ്ഥാനം രാജിവെച്ചത് യുവരാജിന്റെ അപ്രതീക്ഷിത മടങ്ങിവരവിന് കാരണമായെന്നാണ് വിലയിരുത്തല്‍.

നേരത്തെ യുവരാജിന്റെ പുറത്താകലിന് പിന്നില്‍ ക്യാപ്റ്റന്‍ ധോണിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിരാട് കോലി ക്യാപ്റ്റനായതോടെ ക്യാപ്റ്റന്റെ അഭിപ്രായംകൂടി തേടിയശേഷമാണ് കാലങ്ങള്‍ക്കുശേഷം യുവരാജ് ടീമിലെത്തുന്നത്. ഇംഗ്ലണ്ടിനെതിരായ മികച്ച റെക്കോര്‍ഡും യുവരാജിന് തുണയായി. 34 മത്സരങ്ങളില്‍ നിന്നും 48 റണ്‍സ് ശരാശരിയില്‍ 1,313 റണ്‍സ് ആണ് യുവരാജ് ഇംഗ്ലണ്ടിനെതിരെ നേടിയത്. 3 സെഞ്ച്വറികളും യുവിയുടെ പേരിലുണ്ട്.

virat

താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ച റെയ്‌ന പുറത്തിരിക്കുമ്പോഴാണ് യുവരാജ് ഏകദിനത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. യുവരാജിനൊപ്പം വെറ്ററന്‍ താരം ആശിഷ് നെഹ്‌റ ടി20 ടീമില്‍ ഇടം നേടിയിട്ടുണ്ട്. മുംബൈയില്‍ നടന്ന യോഗത്തില്‍ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ ഇടം നേടി. മൂന്ന് വീതം ടി ട്വന്റിയും ഏകദിനവുമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലുള്ളത്. ജനുവരി 15ന് പുണെയിലാണ് ആദ്യ ഏകദിന മത്സരം.

Story first published: Saturday, January 7, 2017, 8:42 [IST]
Other articles published on Jan 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+