Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പടിയിറങ്ങുന്നു... ഇനിയെങ്ങോട്ട്

ചെന്നൈ: ഐപിഎല്‍ തുടങ്ങിയ കാലം മുതലേ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ തലവനാണ് ധോണി. ഇപ്പോള്‍ എട്ട് വര്‍ഷം കഴിഞ്ഞിരിയ്ക്കുന്നു. അതിനിടെ പലതവണ ധോണിയും ചൈന്നൈ ടീമും
ടീം ഉടമകളും എല്ലാം പലപല വിവാദങ്ങളില്‍ പെട്ടു. ഐപിഎല്‍ വാതുവപ്പ് കേസ് ഉള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍.

അപ്പോഴെല്ലാം ടീമിനൊപ്പം നിന്ന മഹേന്ദ്ര സിങ് ധോണി ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ കൈയ്യൊഴിയുകയാണോ...? അതോ ധോണിയെ ടീം ആണോ കൈവിടുന്നത്? എന്തായാലും രണ്ട് വര്‍ഷത്തേയ്ക്ക് ചെന്നൈ ടീമിന് ഐപിഎല്ലില്‍ കളിയ്ക്കാന്‍ കഴിയില്ല. അത്രയും കാലം ധോണി പുറത്തിരുന്ന് കളികാണുമെന്ന് പ്രതീക്ഷിയ്ക്കാന്‍ പറ്റില്ലല്ലോ...

അടുത്ത ഐപിഎല്‍ സീസണില്‍ ധോണിയും ഉണ്ടാകും കളിയ്ക്കാന്‍. എന്നാല്‍ അത് ഏത് ടീമിന് വേണ്ടിയായിരിയ്ക്കും എന്നതാണ് ചോദ്യം.

ഐപിഎല്ലിലെ താരം

ഐപിഎല്ലിലെ താരം

2008 ല്‍ ആദ്യ ഐപിഎല്‍ ലേലം നടക്കുമ്പോള്‍ എംഎസ് ധോണിയായിരുന്നു താരം. അന്ന് 7.5 കോടി രൂയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിംങ്സ് ധോണിയെ സ്വന്തമാക്കിയത്.

ചെന്നൈയ്ക്ക് സ്വന്തം

ചെന്നൈയ്ക്ക് സ്വന്തം

ഐപിഎല്ലില്‍ ചെന്നൈ ടീമിനെ വന്‍ ബ്രാന്‍ഡ് ആക്കി ഉയര്‍ത്തിയതില്‍ ധോണിയുടെ പങ്ക് ചെറുതല്ല. രണ്ട് തവണ ഐപിഎല്‍ കിരീടവും രണ്ട് തവണ ചാമ്പ്യന്‍സ് ലീഗി കിരീടവും സ്വന്തമാക്കിയ ചരിത്രമുണ്ട് സൂപ്പര്‍ കിംഗ്‌സിന്.

വിലക്ക് വീണപ്പോള്‍

വിലക്ക് വീണപ്പോള്‍

ഐപിഎല്‍ വാതുവപ്പ് കേസിലാണ് ചെന്നൈ സൂപ്പര്‍ കിങ്സിനും രാജസ്ഥാന്‍ റോയല്‍സിനും വിലക്ക് വീണത്. രണ്ട് വര്‍ഷത്തേയ്ക്കാണ് സസ്‌പെന്‍ഷന്‍.

ധോണി എന്ത് ചെയ്യും

ധോണി എന്ത് ചെയ്യും

ചെന്നൈ സൂപ്പര്‍ കിങ്സ്കളിച്ചില്ലെങ്കില്‍ ധോണി എന്ത് ചെയ്യും എന്നായിരുന്നു ചോദ്യം. അതിനുള്ള ഉത്തരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ധോണി കളിയ്ക്കും

ധോണി കളിയ്ക്കും

അടുത്ത ഐപിഎല്‍ സീസണില്‍ ധോണി കളിയ്ക്കുമെന്നാണ് വാര്‍ത്ത. ചെന്നൈ ഇല്ലാത്ത സ്ഥിതിയ്ക്ക് മറ്റേതെങ്കിലും ടീമിന് വേണ്ടിയായിരിയ്ക്കും.

പുതിയ ഫ്രാഞ്ചൈസി

പുതിയ ഫ്രാഞ്ചൈസി

ചെന്നൈയ്ക്കും രാജസ്ഥാനും പകരും പുതിയ രണ്ട് ഫ്രാഞ്ചൈസികള്‍ ഉണ്ടാകും എന്ന് ഉറപ്പാണ്. ഇവരില്‍ ആരെങ്കിലും തന്നെയാകും ധോണിയെ ലക്ഷ്യമിടുക എന്ന് ഉറപ്പാണ്.

സൂപ്പര്‍ കിംഗ്‌സ് ഒന്നും പറയില്ല

സൂപ്പര്‍ കിംഗ്‌സ് ഒന്നും പറയില്ല

രണ്ട് വര്‍ഷം ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ധോണിയോട് ആവശ്യപ്പെടില്ലെന്ന് സൂപ്പര്‍ കിങ്സ് അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ തിരിച്ചെത്തുമ്പോള്‍ ധോണിയ്ക്ക് തന്നെ ആയിരിയ്ക്കും പ്രഥമ പരിഗണനയെന്നും പറയുന്നു.

നിറം മാറേണ്ടിവരും

നിറം മാറേണ്ടിവരും

ഐപിഎല്ലില്‍ ധോണിയെ മഞ്ഞക്കുപ്പായത്തില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ധോണിയുടെ ആരാധകരുടെ മനസ്സില്‍ പതിഞ്ഞുപോയ വേഷമാണത്. അടുത്ത സീസണില്‍ ധോണിയുടെ ജേഴ്‌സി ഏതായിരിയ്ക്കും എന്നാണ് ചോദ്യം.

ശ്രീനിവാസനെ കണ്ടത്

ശ്രീനിവാസനെ കണ്ടത്

ചെന്നൈ സൂപ്പര്‍ കിങ്സ് ഉടമ ശ്രീനിവാസനെ ധോണി വീട്ടില്‍ പോയി കണ്ടത് കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായിരുന്നു. പുതിയ ടീമിലേയ്ക്ക് മാറുന്നത് സംബന്ധിച്ച ചര്‍ച്ചക്കായിരുന്നോ ഇതെന്നും ചിലര്‍ സംശയം പ്രകടിപ്പിയ്ക്കുന്നുണ്ട്.

ഫോമിലെത്തി

ഫോമിലെത്തി

ഏറെ നാളായി ഫോം കണ്ടെത്താന്‍ വിഷമിയ്ക്കുകയായിരുന്ന ധോണി ദക്ഷിണാഫ്രിയ്ക്കക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഫോം തിരിച്ചുപിടിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. വിമര്‍ശകരുടെ വായടപ്പിയ്ക്കുന്ന പ്രകടനമായിരുന്നു ധോണിയുടേത്.

Story first published: Saturday, October 24, 2015, 11:45 [IST]
Other articles published on Oct 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+