ആറ് വര്‍ഷത്തിന് ശേഷം ബംഗ്ലാദേശ് പര്യടനത്തിനൊരുങ്ങി ഇന്ത്യ, ടെസ്റ്റും ഏകദിനവും കളിക്കും

മുംബൈ: 2022ല്‍ ബംഗ്ലാദേശ് പര്യടനം നടത്താനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. നവംബറിലാവും പരമ്പര നടക്കുകയെന്നാണ് വിവരം. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും ഉള്‍പ്പെടുന്ന പരമ്പരയാവും ഇരു രാജ്യങ്ങളും തമ്മില്‍ കളിക്കുകയെന്നാണ് വിവരം. 2014ലും 2015ലും ഇന്ത്യ രണ്ട് തവണ ബംഗ്ലാദേശ് പര്യടനം നടത്തിയിരുന്നു. ഇതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ബംഗ്ലാദേശ് പര്യടനം നടത്തുന്നത്.

India to tour Bangladesh for two Tests and three ODIs in 2022

2015ന് ശേഷം ബംഗ്ലാദേശ് രണ്ട് തവണ ഇന്ത്യന്‍ പര്യടനം നടത്തിയിരുന്നു. 2017ല്‍ ഒരു ടെസ്റ്റ് മത്സരവും 2019ല്‍ രണ്ട് ടെസ്റ്റും മൂന്ന് ടി20യും ഉള്‍പ്പെടുന്ന പരമ്പരയും കളിച്ചു. 2022ലെ പരമ്പരയെക്കുറിച്ച് ഔദ്യോഗികമായി ബിസിസി ഐ പ്രതികരിച്ചിട്ടില്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പരമ്പരയ്ക്കുള്ള വിതരണാവകാശം നല്‍കിയതായി ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഓസ്‌ട്രേലിയ അടുത്ത വര്‍ഷം ബംഗ്ലാദേശ് പര്യടനം നടത്തുന്നുണ്ട്. ഇതിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ടിട്ടില്ല. ടി20 ലോകകപ്പിന് മുമ്പായി ഇംഗ്ലണ്ട് ബംഗ്ലാദേശ് പര്യടനം നടത്തുന്നുണ്ട്. ടി20,ഏകദിന പരമ്പരയാണ് ബംഗ്ലാദേശ് കളിക്കുന്നത്. 2023 ജനുവരിക്ക് മുന്നോടിയായി പാകിസ്താനും ന്യൂസീലന്‍ഡും അഫ്ഗാനിസ്ഥാനും പാകിസ്താനും വെസ്റ്റ് ഇന്‍ഡീസും ബംഗ്ലാദേശ് പര്യടനം നടത്തുന്നുണ്ട്. എന്നാല്‍ ഏറ്റവും പ്രാധാന്യത്തോടെ ബിസിബി നോക്കുന്നത് ഇന്ത്യന്‍ പരമ്പരയെയാണെന്നാണ് ക്രിക്ക് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ബംഗ്ലാദേശ് പര്യടനത്തില്‍ ഇന്ത്യ യുവതാരങ്ങളെ പരിഗണിച്ച് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാനും സാധ്യതയുണ്ട്. ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് തിരക്കേറിയ മത്സരക്രമമാണ് മുന്നിലുള്ളത്. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ന്യൂസീലന്‍ഡിനെതിരേ ജൂണ്‍ 18നാണ് മത്സരം. അതിന് ശേഷം ആഗസ്റ്റില്‍ ഇംഗ്ലണ്ടുമായി ഇന്ത്യ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും കളിക്കും.

ഇതിനിടെ യുവതാരങ്ങള്‍ ജൂണില്‍ ശ്രീലങ്കന്‍ പര്യടനവും നടത്തുന്നുണ്ട്. ഒക്ടോബറില്‍ ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കുന്നുണ്ട്. ഇതിന് ശേഷമുള്ള പരമ്പരകളുടെ കാര്യത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ജയം വിരാട് കോലിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. കാരണം ഇതുവരെ ഐസിസി കിരീടം നേടാത്ത കോലിയെ സംബന്ധിച്ച് ഈ നേട്ടത്തിലെത്താനുള്ള സുവര്‍ണ്ണാവസരമാണിത്. എന്നാല്‍ കെയ്ന്‍ വില്യംസണിന്റെ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുക എളുപ്പമാവില്ല.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, May 18, 2021, 14:40 [IST]
Other articles published on May 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X