അഫ്രീദി കളിച്ചത് അവസാനത്തെ ഏകദിന ഇന്നിംഗ്‌സ്?
അഡലെയ്ഡ്: ലോകക്രിക്കറ്റിലെ ഏറ്റവും വലിയ എന്റര്‍ടൈനര്‍ - ബൂം ബൂം എന്നും ലാല എന്നും വിളിപ്പേരുള്ള ഷാഹിദ് അഫ്രീദിയാണ് എന്ന് പറഞ്ഞാല്‍ അതിനോട് യോജിക്കുന്നവരാകും കൂടുതലും. പടുകൂറ്റന്‍ സിക്‌സറുകള്‍ കൊണ്ട് മാത്രമല്ല, ഇരുപതു പോലും തികയുന്നതിന് മുമ്പേ ഗ്ലാമര്‍ കൊണ്ടും ഒട്ടേറെ ആരാധകരുടെ, ആരാധികമാരുടേയും മനസ് കവര്‍ന്നിട്ടുണ്ട് ഷാഹിദ് അഫ്രീദി എന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍.
വെറും 37 പന്തില്‍ അഫ്രീദി ശ്രീലങ്കയ്‌ക്കെതിരെ അടിച്ചെടുത്ത സെഞ്ചുറി ലോക ക്രിക്കറ്റിലെ വേഗമേറിയതായി ഏറെക്കാലം നിലകൊണ്ടു. ക്രമേണ ബാറ്റിംഗ് ഫോം കുറഞ്ഞ് അഫ്രീദി ഒരു ബൗളര്‍ ഓള്‍റൗണ്ടറായി മാറി. പക്ഷേ എന്നൊക്കെ അഫ്രീദി ക്രീസിലെത്തിയോ അപ്പോഴൊക്കെ ഓരോ വെടിക്കെട്ട് കാത്തിരുന്നു ആരാധകര്‍. ഒന്നും രണ്ടുമല്ല 351 സിക്‌സറുകളാണ് അഫ്രീദി ഏകദിനത്തില്‍ മാത്രം അടിച്ചിട്ടുള്ളത്.

ഇന്നും എപ്പോഴും
ഏഴാമനായി ക്രീസിലെത്തിയ അഫ്രീദി ഓസ്‌ട്രേലിയയ്‌ക്കെതിരെ അടിച്ചത് 23 റണ്‍സ്. 17 പന്തില്‍ 3 ഫോര്‍ 1 സിക്‌സ്. മറ്റൊരു സിക്‌സിനുള്ള ശ്രമത്തിനിടെയാണ് ബൗണ്ടറിയില്‍ പിടിച്ച് അഫ്രീദി പുറത്തായത്.

വിരമിക്കുന്നു?
35 കാരനായ അഫ്രീദി ഈ ലോകകപ്പിന് ശേഷം വിരമിക്കും എന്ന് സൂചനകളുണ്ട്. പാകിസ്താന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ തോല്‍ക്കുകയാണെങ്കില്‍ ഇത് അഫ്രീദിയുടെ അവസാനത്തെ ഇന്നിംഗ്‌സാകും

19 വര്‍ഷത്തെ കളി
19 വര്‍ഷത്തെ സംഭവ ബഹുലമായ കരിയറിനാണ് ഷാഹിദ് അഫ്രീദി ഈ ലോകകപ്പോടെ അവസാനമിടുന്നത്. പാകിസ്താന്‍ ക്രിക്കറ്റിലെ ഏറ്റവും പോപ്പുലറായ പേരുകളില്‍ ഒന്നാണ് അഫ്രീദിയുടേത്

നമ്പര്‍ വണ്‍ ഓള്‍റൗണ്ടര്‍
397 ഏകദിനങ്ങളില്‍ നിന്നായി 8000 റണ്‍സും 395 വിക്കറ്റുകളും നേടിയിട്ടുണ്ട് അഫ്രീദി.

സിക്‌സറുകളുടെ തോഴന്‍
സാധാരണ കളിക്കാര്‍ സിംഗിള്‍ എടുക്കുന്ന ലാഘവത്തോടയാണ് അഫ്രീദി സിക്‌സറുകള്‍ അടിക്കുക. ഏകദിനത്തില്‍ 351 സിക്‌സുകള്‍ അഫ്രീദിയുടെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications