
അഫ്രീദി വേഗ സെഞ്ച്വറി നേടിയത് സച്ചിന്റെ ബാറ്റുമായി
മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദി തന്റെ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടാണ് ആരാധക മനസില്‍ ഇടം പിടിച്ചുപറ്റിയത്. 1996ല്‍ ഏകദിനത്തിലെ വേഗമേറിയ സെഞ്ച്വറി ശ്രീലങ്കയ്‌ക്കെതിരേ അഫ്രീദി നേടിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ 37 പന്തിലായിരുന്നു ഈ പ്രകടനം. ഇത് പിന്നീട് കോറി ആന്‍ഡേഴ്‌സന്‍ തകര്‍ത്തപ്പോള്‍ കോറി ആന്‍ഡേഴ്‌സന്റെ റെക്കോഡ് എബി ഡിവില്ലിയേഴ്‌സും തകര്‍ത്തു. അഫ്രീദി തന്റെ വേഗ സെഞ്ച്വറി നേടിയത് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നല്‍കിയ ബാറ്റുകൊണ്ടാണെന്ന് ഒരു പ്രചാരണം ഉണ്ട്. അത് സത്യവുമാണ്. വഖാര്‍ യൂനിസിനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റ് സമ്മാനം നല്‍കിയത്. ആ ബാറ്റ് ഉപയോഗിച്ചാണ് അഫ്രീദി അതിവേഗ സെഞ്ച്വറി നേടിയത്.

സച്ചിനെക്കാളും ഉയര്‍ന്ന ടെസ്റ്റ് വ്യക്തിഗത സ്‌കോര്‍ വസിം അക്രത്തിന്
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ ഉയര്‍ന്ന ടെസ്റ്റ് വ്യക്തിഗത സ്‌കോറിനുടമ പാകിസ്താന്‍ ഓള്‍റൗണ്ടര്‍ വസിം അക്രമാണെന്ന ഒരു പ്രചരണം ഉണ്ട്. ഇത് സത്യമാണ്. സച്ചിന്റെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ 248 റണ്‍സാണ്. ബംഗ്ലാദേശിനെതിരെയാണിത്. അക്രത്തിന്റെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ സിംബാബ് വെയ്‌ക്കെതിരേ നേടിയ 257 റണ്‍സാണ്.

10 വ്യത്യസ്ത ബാറ്റിങ് ഓഡറില്‍ മാലിക്ക് കളിച്ചു?
മുന്‍ പാകിസ്താന്‍ നായകന്‍ ഷുഹൈബ് മാലിക്ക് 287 ഏകദിനത്തില്‍ നിന്ന് 7534 റണ്‍സാണ് പാക് ജഴ്‌സിയില്‍ നേടിയത്. 1999ല്‍ അരങ്ങേറിയ ശേഷം ഏകദിനത്തില്‍ 10 വ്യത്യസ്ത ബാറ്റിങ് പൊസിഷനില്‍ മാലിക്ക് ബാറ്റ് ചെയ്തിട്ടുണ്ട് എന്നൊരു പ്രചാരണം ഉണ്ട്. ഇത് സത്യമാണ്. തുടക്കത്തില്‍ 10ാം നമ്പര്‍ ബാറ്റ്‌സ്മാനായ മാലിക് നാല്,അഞ്ച്,മൂന്ന് ബാറ്റിങ് ഓഡറിലാണ് കൂടുതല്‍ മത്സരങ്ങള്‍ കളിച്ചത്.

ഒരു മാന്‍ ഓഫ് ദി സീരിസ് പോലും സായീദ് അജ്മല്‍ നേടിയിട്ടില്ല
പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ മികച്ച സ്പിന്നര്‍മാരിലൊരാളാണ് സാദീദ് അജ്മല്‍. ഏകദിനത്തില്‍ ഒന്നാം നമ്പര്‍ ബൗളറെന്ന നേട്ടവും സായീദ് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം അദ്ദേഹം നേടിയിട്ടില്ല. 2013ല്‍ ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റ് നേടിയതും അദ്ദേഹമായിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും താരത്തെ തേടി ആ നേട്ടമെത്തിയില്ല. കരിയറില്‍ 447 വിക്കറ്റുകള്‍ വീഴ്ത്താന്‍ സായീദിന് സാധിച്ചിട്ടുണ്ട്.

ആദ്യ പന്തില്‍ ഇന്‍സമാം ഉല്‍ഹഖ് വിക്കറ്റ് നേടി
പാകിസ്താന്‍ മുന്‍ ഇതിഹാസ നായകനാണ് ഇന്‍സമാം ഉല്‍ഹഖ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഇന്‍സമാം തന്റെ അന്താരാഷ്ട്ര കരിയറില്‍ എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നേടിയിട്ടുണ്ട്. ഇടം കൈയന്‍ സ്പിന്നറായ ഇന്‍സമാം വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ വിക്കറ്റാണ് എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ നേടിയത്. 378 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റ് ഇന്‍സമാം നേടിയിട്ടുണ്ട്.


Click it and Unblock the Notifications











