Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫ്രീദി ഫ്രീലാന്‍സ് ക്രിക്കറ്റിലേക്ക്!! എന്താണ് സംഭവം ? ആരാധകര്‍ ആകാംക്ഷയില്‍!!

കറാച്ചി: പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ഷാഹിദ് അഫ്രീദി ഫ്രീലാന്‍സ് ക്രിക്കറ്റിലേക്ക് മാറാന്‍ തയ്യാറെടുക്കുന്നു. തന്റെ അന്താരാഷ്ട്ര കരിയര്‍ ഏറെക്കുറെ അവസാനിച്ചെന്നു ഉറപ്പായതിനെ തുടര്‍ന്നാണ് അഫ്രീദിയുടെ ഈ നീക്കം. രാജ്യത്തിനായി നിരവധി മല്‍സരങ്ങളില്‍ കളിച്ചുകഴിഞ്ഞു. ഇനി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലീഗുകളില്‍ കളിക്കണമെന്നാണ് ആഗ്രഹമെന്നു അഫ്രീദി പറഞ്ഞു.

afridi

2016ലെ ട്വന്റി ട്വന്റി ലോകകപ്പില്‍ പാകിസ്താന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ ടൂര്‍ണമെന്റില്‍ പാക് ടീമിന്റെ ദയനീയ പ്രകടനത്തെത്തുടര്‍ന്നു അഫ്രീദി ക്യാപ്റ്റന്‍ സ്ഥാനം രാജി വച്ചിരുന്നു. ഇതിനുശേഷം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്ക് ദേശീയ ടീമില്‍ ഇടം നേടാനായിട്ടില്ല.

afridi1

അഫ്രീദിക്ക് വിടവാങ്ങല്‍ മല്‍സരം കളിക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അവസരം നല്‍കിയേക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇനി അതിനു സാധ്യത കുറവാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവാം താരം ഫ്രീലാന്‍സിലേക്കു തിരിയുന്നത് എന്നാണ് സൂചന. നിലവില്‍ ചാരിറ്റിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് തിരക്കിലാണ് അഫ്രീദി.

Story first published: Tuesday, January 31, 2017, 13:47 [IST]
Other articles published on Jan 31, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+