Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് ക്രിക്കറ്റിന് ബൂം ബൂം അഫ്രീദി നായകന്‍

കറാച്ചി: 37 പന്തില്‍ നിന്നും സെഞ്ചുറിയടിച്ച് ശ്രീലങ്കയ്‌ക്കെതിരെ അഫ്രീദി വിസ്മയം സൃഷ്ടിച്ചിട്ട് കാലമെത്ര കഴിഞ്ഞു. ഇതിനിടയില്‍ പലപ്പോഴും വിവാദങ്ങളും ഫോമൗട്ടും കാരണം എത്രയോ തവണ അഫ്രീദി ടീമില്‍ നിന്നും പുറത്തായി. ഓരോ വതണയും അഫ്രീദി തിരിച്ചുവന്നു. ഇപ്പോഴിതാ, പാകിസ്താന്‍ ട്വന്റി 20 ടീമിന്റെ നായകനുമായി. ഏകദിന ടീമിന്റെ ക്യാപ്റ്റനായി മിസ്ബാ ഉള്‍ ഹഖ് തുടരും.

ലോകകപ്പ് ട്വന്റി 20 യിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് മുഹമ്മദ് ഹഫീസ് സ്ഥാനമൊഴിഞ്ഞതോടെയാണ് പാക് ട്വന്റി 20 ടീമിന് പുതിയ നായകനെ തിരയേണ്ടി വന്നത്. നേരത്തെ ക്യാപ്റ്റനായിരുന്ന അഫ്രിദിയിലേക്ക് തന്നെ സെലക്ടര്‍മാര്‍ വീണ്ടുമെത്തി. 2016 വരെയാണ് അഫ്രീദിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ കാലാവധി. ഒക്ടോബര്‍ അഞ്ചിന് ഓസ്‌ട്രേലിയയ്ക്ക് എതിരെയാണ് ഇത്തവണ ക്യാപ്റ്റനെന്ന നിലയില്‍ അഫ്രീദിയുടെ ആദ്യ മത്സരം.

afridi.

നേരത്തെ 2009 മുതല്‍ 2011 വരെ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു അഫ്രീദി. 19 കളികളില്‍ അഫ്രീദി ടീമിനെ നയിച്ചു. എന്നാല്‍ എടുത്തുപറയത്തക്ക റെക്കോര്‍ഡ് അഫ്രീദിയെന്ന ക്യാപ്റ്റന് ഇല്ല. എട്ടെണ്ണത്തില്‍ ജയിച്ചപ്പോള്‍ 11 എണ്ണം തോറ്റു. 2010 ട്വന്റി 2- ലോകകപ്പിന്റെ സെമിഫൈനല്‍ വരെ എത്തിയതാണ് അഫ്രീദി എന്ന ക്യാപ്റ്റന്റെ മികച്ച നേട്ടം.

2011 ഏകദിന ലോകകപ്പില്‍ അഫ്രീദിയുടെ ക്യാപ്റ്റന്‍സിയിലാണ് പാകിസ്താന്‍ കളിക്കാന്‍ ഇറങ്ങിയത്. താരതമ്യേന മികച്ച പ്രകടനം കാഴ്ച വെച്ച പാകിസ്താന്‍ പക്ഷേ സെമിയില്‍ ഇന്ത്യയോട് തോറ്റ് മടങ്ങുകയായിരുന്നു. ലോകകപ്പ് അടക്കം 34 ഏകദിനങ്ങളില്‍ അഫ്രീദി പാകിസ്താനെ നയിച്ചിട്ടുണ്ട്. 2011 മെയ് മാസത്തിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അഫ്രിദിയെ ക്യാപ്റ്റന്‍സിയില്‍ നിന്നും ഒഴിവാക്കിയത്.

Story first published: Tuesday, September 16, 2014, 18:37 [IST]
Other articles published on Sep 16, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+