ബൗളര്‍ക്ക് വിശ്രമിക്കാം...ഇനിയില്ല ബൂം....ബൂം..,പാക് ക്രിക്കറ്റിന് തീരാനഷ്ടം
കറാച്ചി: ലോകം മുഴുവനുമുള്ള ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്ന പാകിസ്താന്റെ വെടിക്കെട്ട് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. 21 വര്‍ഷം നീണ്ട ഉജ്ജ്വല കരിയറിനാണ് ഇതോടെ തിരശീല വീണിരിക്കുന്നത്.

36കാരനായ ഓള്‍റൗണ്ടര്‍ 2010ല്‍ ടെസ്റ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2015ലെ ലോകകപ്പിനു ശേഷം ഏകദിനത്തോടും താരം വിടചൊല്ലി. 2016ല്‍ ഇന്ത്യയില്‍ ട്വന്റി ട്വന്റി ലോകകപ്പില്‍ പാകിസ്താനെ നയിച്ചത് അഫ്രീദിയായിരുന്നു. ടൂര്‍ണമെന്റില്‍ പാക് ടീമിന്റെ ദയനീയ പ്രകടനത്തെത്തുടര്‍ന്ന് താരം ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു.

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ പെഷാവര്‍ ടീമിനായി 28 പന്തില്‍ നിന്ന് 54 റണ്‍സ് നേടി തിളങ്ങിയ ശേഷമാണ് അഫ്രീദി ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇല്ലെന്നു പ്രഖ്യാപിച്ചത്. ആരാധകര്‍ക്കുവേണ്ടിയാണ് താന്‍ കളിക്കുന്നതെന്നും രണ്ടു വര്‍ഷം കൂടി ലീഗില്‍ കളിക്കുമെന്നും താരം പറഞ്ഞു.

1996ലാണ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ വരവറിയിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരേ 37 പന്തില്‍ സെഞ്ച്വറി തികച്ച് ലോകറെക്കോഡിട്ടതോടെയാണ് അഫ്രീദി ഹീറോയായി മാറുന്നത്. കരിയറില്‍ തന്റെ രണ്ടാമത്തെ മല്‍സരത്തിലായിരുന്നു താരത്തിന്റെ റെക്കോഡ് പ്രകടനം. 18 വര്‍ഷത്തിനു ശേഷം ന്യൂസിലന്‍ഡിന്റെ കോറി ആന്‍ഡേഴ്‌സന്‍ 36 പന്തില്‍ സെഞ്ച്വറി നേടി ഈ റെക്കോഡ് തിരുത്തുകയായിരുന്നു. തൊട്ടടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് 31 പന്തില്‍ സെഞ്ച്വറി നേടി റെക്കോഡ് വീണ്ടും തിരുത്തിക്കുറിച്ചു.

398 ഏകദിനങ്ങളില്‍ നിന്ന് 8,064 റണ്‍സും 395 വിക്കറ്റുകളും അഫ്രീദി നേടിയിട്ടുണ്ട്. 27 ടെസ്റ്റുകളില്‍ നിന്ന് 1176 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ട്വന്റി ട്വന്റിയില്‍ 98 മല്‍സരങ്ങളില്‍ നിന്നു 1405 റണ്‍സ് അഫ്രീദി നേടിയിട്ടുണ്ട്.

2010ല്‍ ഓസ്‌ട്രേലിയക്കെതിരേ പെര്‍ത്തില്‍ നടന്ന മല്‍സരത്തിനിടെ പന്തില്‍ കടിച്ചതിന് രണ്ട് അന്താരാഷ്ട്ര ട്വന്റി മല്‍സരങ്ങളില്‍ അഫ്രീദിക്കു വിലക്ക് നേരിട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications