Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി ഇംഗ്ലണ്ട്, പോരാട്ടം കൈവിടാതെ ദക്ഷിണാഫ്രിക്ക

കേപ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിനായി ദക്ഷിണാഫ്രിക്ക പൊരുതുന്നു. സന്ദര്‍ശകരായ ഇംഗ്ലണ്ട് ഉയര്‍ത്തിയ 438 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെന്ന മികച്ച നിലയിലാണ് ദക്ഷിണാഫ്രിക്ക. എട്ട് വിക്കറ്റും ഒരു ദിവസവും ബാക്കി നില്‍ക്കെ ജയിക്കാന്‍ 312 റണ്‍സാണ് ആതിഥേയര്‍ക്ക് വേണ്ടത്. അര്‍ധ സെഞ്ച്വറി നേടിയ പീറ്റര്‍ മലാനൊപ്പം (63) കേശവ് മഹാരാജാണ് (2) ക്രീസില്‍. ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോ ഡെന്‍ലി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

വലിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക മികച്ച തുടക്കം ലഭിച്ചു. മലാനും ഡീന്‍ എല്‍ഗറും (34) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 78 പന്തുകള്‍ നേരിട്ട് നിലയുറപ്പിച്ച എല്‍ഗറെ ഡെന്‍ലിയാണ് പുറക്കാക്കിയത്. സുബൈര്‍ ഹംസയാണ് (18) പുറത്തായ മറ്റൊരു താരം. ശക്തമായ ഇംഗ്ലണ്ട് ബൗളിങ്ങിനെ അവസാന ദിനം അതിജീവിക്കുക ആതിഥേയര്‍ക്ക് കടുത്ത വെല്ലുവിളിയാണ്.

savsengtest

നേരത്തെ ഡോം സിബ്ലിയുടെ (133) സെഞ്ച്വറിക്കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ നേടിയത്. ക്യാപ്റ്റന്‍ ജോ റൂട്ട് (61), ബെന്‍ സ്‌റ്റോക്‌സ് (72) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇംഗ്ലണ്ടിന് ജയം അഭിമാന പ്രശ്‌നമാണ്.

Story first published: Tuesday, January 7, 2020, 9:44 [IST]
Other articles published on Jan 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+