ധാക്ക: ലോക ക്രിക്കറ്റില്‍ ഒരു കാലത്ത് ബാറ്റ്സ്മാന്മാര് ഏറ്റവുമധികം ഭയപ്പെട്ടിരുന്ന ബൗളര്‍ പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തറായിരുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ബൗളറും അദ്ദേഹം തന്നെയാണ്. അക്തറിന്റെ ബൗണ്‍സറുകളും യോര്‍ക്കറുകളുമെല്ലാം എതിര് ബാറ്റ്സ്മാന്മാര്ക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അദ്ദേഹത്തിനെതിരേ കൂളായി ബാറ്റ് ചെയ്ത താരങ്ങള്‍ ആരെങ്കിലും അക്കാലത്ത് ഉണ്ടായിരുന്നോ എന്ന കാര്യം പോലും സംശയമാണ്.
താനും അക്തറിനെ ഭയപ്പെട്ടിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ബംഗ്ലാദേശിന്റെ വെടിക്കെട്ട് ഓപ്പണറും ഏകദിന ടീം ക്യാപ്റ്റനുമായ തമീം ഇഖ്ബാല്‍. ആദ്യമായി അക്തറിനെതിരേ കളിച്ചപ്പോള്‍ തന്നെ കൊല്ലുമെന്നു പോലും തോന്നിയിരുന്നതായി തമീം വെളിപ്പെടുത്തി. ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കുകയായിരുന്നു താരം.
സച്ചിന് ടീമില്‍ ഇല്ല, പിന്നെ അതാര്? അതേ ശൈലി, ഹെല്‍മറ്റ്, പാഡ്... സെവാഗിനെക്കുറിച്ച് ലത്തീഫ്
വീണ്ടും ധോണി, അതേ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക്... ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ കാണാം
ആര്‍പിക്കു പകരം ഇര്‍ഫാനെങ്കില്‍ രാജി, ധോണിയുടെ ഭീഷണി!! സത്യമെന്ത്? ആര്‍പി പറയും
ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയും കരിയറില്‍ കളിച്ചിട്ടുണ്ട്. മാത്രമല്ല മണിക്കൂറില്‍ 150 കിമി വേഗത്തിലുള്ള നിരവധി പന്തുകളും നേരിട്ടു കഴിഞ്ഞു. പക്ഷെ ഒരിക്കല്‍ മാത്രമേ ഭയം തോന്നിയിട്ടുള്ളൂ. അത് കരിയറില്‍ ആദ്യമായി ഷുഐബ് അക്തറിനെതിരേ കളിച്ചപ്പോഴായിരുന്നു. അക്തര്‍ തന്നെ കൊല്ലുമെന്നു വരെ അന്നു തോന്നിയതായി തമീം വെളിപ്പെടുത്തി. അത്രയും ഭീതി വിതയ്ക്കുന്നതായിരുന്നു അക്തറിന്റെ ബൗളിങെന്നും അദ്ദേഹം പറയുന്നു.
പാകിസ്താനു വേണ്ടി 46 ടെസ്റ്റുകളും 163 ഏകദിനങ്ങളും റാവല്‍പിണ്ടി എക്സ്പ്രസെന്നു വിളിപ്പേരുള്ള അക്തര്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 178ഉം ഏകദിനത്തില്‍ 247ഉം വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇത് കൂടാതെ 15 ടി20 മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളും അക്തര്‍ നേടി. 2011ല്‍ ഇന്ത്യയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷമാണ് അക്തര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. കളി നിര്‍ത്തിയ ശേഷവും കമന്റേറ്ററെന്ന നിലയില്‍ ഇപ്പോഴും സജീവമാണ് അക്തര്‍. മാത്രമല്ല സ്വന്തമായൊരു യൂട്യൂബ് ചാനലലും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.