പാക്കിസ്ഥാനെതിരായ വിജയം തോക്കുകൊണ്ട് വെടിവെച്ച് അഫ്ഗാനിസ്താന്റെ ആഘോഷം
കാബൂള്‍: പാക്കിസ്ഥാനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിലെ ജയം ആഘോഷിച്ച് അഫ്ഗാന്‍ ജനത. രാജ്യ തലസ്ഥാനമായ കാബൂളില്‍ തോക്കുപയോഗിച്ച് വെടിവെച്ചായിരുന്നു ആഘോഷം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അഫ്ഗാന്‍ 3 വിക്കറ്റിനാണ് പാക്കിസ്ഥാനെ തോല്‍പ്പിച്ചത്. ചിരവൈരികളായ അയല്‍ക്കാരെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് അഫ്ഗാന്റെ വിജയമധുരം ഇരട്ടിയാക്കി.

അഫ്ഗാനില്‍ രാഷ്ട്രീയ അസ്ഥിരത്വം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ താലിബാലെ പിന്തുണയ്ക്കുന്നതായി ആരോപണമുണ്ട്. അതുകൊണ്ടുതന്നെ പാക്കിസ്ഥാനെതിരെ അഫ്ഗാന്‍ ജനതയ്ക്ക് ശത്രുതയേറും. അഫ്ഗാന്‍ ജയിച്ചതോടെ പാക്കിസ്ഥാനിലെ ജനത തെരുവിലിറങ്ങി ആഘോഷം തുടങ്ങിയിരുന്നു. അഫ്ഗാനിലെ രാഷ്ട്രീയ നേതാക്കളും വിജയികളെ അനുമോദിച്ചു.
പാക്കിസ്ഥാനെതിരെ തങ്ങള്‍ ചരിത്രവിജയം നേടിയെന്ന് മുന്‍ ഇന്റലിജന്‍സ് ഓഫീസര്‍ ട്വീറ്റ് ചെയ്തു. വെടിവെച്ച് ആഘോഷിക്കുന്നത് നാണക്കേടാണെന്നാണ് അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഫോഴ്‌സ് സീനിയര്‍ ഓഫീസര്‍ പറഞ്ഞത്. വെടിവെയ്പ് ഇഷ്ടമുള്ളവര്‍ക്ക് തങ്ങളുടെ ഫോഴ്‌സില്‍ ചേരാം. അവരെ നമുക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications