Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോല്‍വിയില്‍ പൊട്ടിക്കരഞ്ഞ് അഫ്ഗാന്‍ താരം; ആശ്വസിപ്പിച്ച് പാക് ബാറ്റ്‌സ്മാന്‍ മാലിക്ക്; ജയിച്ചത് ക്രിക്കറ്റ്

അബുദാബി: അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ അബുദാബിയില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിനുശേഷം ക്രിക്കറ്റിന്റെ നന്മ വിളിച്ചോതുന്ന കാഴ്ചയ്ക്കും കാണികള്‍ സാക്ഷിയായി. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനുവേണ്ടി അവസാന ഓവര്‍ എറിഞ്ഞ അഫ്താബ് ആലം പൊട്ടിക്കരയുന്നതും പാക് താരം ഷൊയബ് മാലിക്ക് സമാധാനിപ്പിക്കുന്നതുമായ കാഴ്ചയാണ് കാണികളെ ആകര്‍ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ അതിവേഗം വൈറലാവുകയാണ്.

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ പാക്കിസ്ഥാന്‍ അവസാന ഓവറിലാണ് ജയിക്കുന്നത്. ജയിക്കാനായി 10 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ അവസാന ഓവറിലെ രണ്ടാം പന്തില്‍ സിക്‌സറും, മൂന്നാം പന്തില്‍ ബൗണ്ടറിയും നേടി പാക് താരം മാലിക്ക് ടീമിനെ ജയത്തിലേക്ക് നയിച്ചു. ജയപ്രതീക്ഷയുണ്ടായിരുന്ന അഫ്ഗാന്‍ അവസാന ഓവറുകളില്‍ മത്സരം കൈവിടുകയായിരുന്നു.

shoaibmalik

മത്സരശേഷം കരഞ്ഞുകൊണ്ട് പിച്ചിലിരുന്ന അഫ്താബിനെ മാലിക് ആശ്വസിപ്പിക്കുകയും എഴുന്നേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. അവസാന ഓവറില്‍ അഫ്ഗാന്റെ എല്ലാ പ്രതീക്ഷയും അഫ്താബിലായിരുന്നു. അതുകൊണ്ടുതന്നെ മത്സരം തോറ്റ നിരാശ അഫ്താബിന് അടക്കിനിര്‍ത്താനായില്ല. 2005ലെ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ സമാന രീതിയില്‍ ഇംഗ്ലണ്ട് താരം ആന്‍ഡ്രൂ ഫ്‌ളിന്റോഫ് ഓസീസ് ബൗളര്‍ ബ്രറ്റ്‌ലിയെ ആശ്വസിപ്പിച്ചിരുന്നു. ഏഷ്യാ കപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ജയിച്ച അഫ്ഗാന്‍ അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടുമ്പോള്‍ ഇന്ത്യയാണ് പാക്കിസ്ഥാന്റെ എതിരാളി.

Story first published: Saturday, September 22, 2018, 14:13 [IST]
Other articles published on Sep 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+