Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫ്ഗാനിസ്ഥാനും സിംബാബ്‌വെയ്ക്കും മരണക്കളി; ജയിച്ചാല്‍ ലോകകപ്പ് ടിക്കറ്റ്!

നാഗ്പൂര്‍: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ശനിയാഴ്ച മരണക്കളി. ഐ സി സി അസോസിയേറ്റ് രാജ്യങ്ങളിലെ പ്രമുഖരായ അഫ്ഗാനിസ്ഥാനും സിംബാബ്‌വെയും നേര്‍ക്കുനേര്‍ വരുമ്പോള്‍ നാഗ്പൂരില്‍ തീ പാറും എന്നുറപ്പ്. വിശേഷം മറ്റൊന്നുമല്ല, ജയിച്ചാല്‍ ജയിക്കുന്ന ടീം ലോകകപ്പ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടും. തോല്‍ക്കുന്ന ടീം ഈ കളിയോടെ ലോകകപ്പിന് പുറത്താകും. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30നാണ് കളി.

ഗ്രൂപ്പ് ബിയില്‍ കളിക്കുന്ന അഫ്ഗാനിസ്ഥാനും സിംബാബ്‌വെയും ഇത് വരെ തോല്‍വിയെന്തെന്ന് അറിഞ്ഞിട്ടില്ല. ഹോങ്കോങിനെതിരെ 14 റണ്‍സിന് ജയിച്ചാണ് സിംബാബ്‌വെ യോഗ്യതാ റൗണ്ട് കളി തുടങ്ങിയത്. രണ്ടാമത്തെ മത്സരത്തില്‍ സ്‌കോട്ട്‌ലാന്‍ഡിനെയും തോല്‍പിച്ചു. 11 റണ്‍സിനായിരുന്നു സിംബാബ്‌വെ സ്‌കോട്‌ലന്‍ഡിനെ തോല്‍പിച്ചത്. മുന്‍പ് ഏകദിന, ട്വന്റി ലോകകപ്പുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള സിംബാബ്‌വെ ടീം ഇപ്പോള്‍ പഴയ പ്രതാപത്തിലല്ല എന്ന് മാത്രം.

zimbabwe-afghan

മറുവശത്ത് അഫ്ഗാനിസ്ഥാനാകട്ടെ യുവത്വത്തിന്റെ തിളപ്പുമായാണ് കളിക്കാനെത്തുന്നത്. കൂറ്റനടിക്ക് കഴിവുള്ള ബാറ്റ്‌സ്മാന്‍മാരും മികച്ച ഫാസ്റ്റ് ബൗളര്‍മാരും അടങ്ങിയതാണ് അഫ്ഗാന്‍ ടീം. സ്‌കോട്‌ലന്‍ഡിനെ 14 റണ്‍സിന് തോല്‍പിച്ച് തുടങ്ങിയ അഫ്ഗാനിസ്ഥാന്‍ രണ്ടാമത്തെ കളിയില്‍ ഹോങ്കോങിനെ ആറ് വിക്കറ്റിനാണ് തോല്‍പിച്ചത്. യോഗ്യതാ റൗണ്ടില്‍ ഇരുടീമുകളുടെയും അവസാന മത്സരമാണ് ഇത്. ഹോങ്കോങും സ്‌കോട്‌ലന്‍ഡും ലോകകപ്പിന് പുറത്തായിക്കഴിഞ്ഞു.

Story first published: Friday, March 11, 2016, 16:36 [IST]
Other articles published on Mar 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+