അഫ്ഗാനിസ്ഥാന്‍ തകര്‍ക്കുന്നു, സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലും ജയം
ഷാര്‍ജ: ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി20 പരമ്പരയിലും അഫ്ഗാനിസ്ഥാന് ജയം. ട്വന്റി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അഫ്ഗാനിസ്ഥാന്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിക്കൊണ്ടാണ് പരമ്പര സ്വന്തമാക്കിയത്.
സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ 81 റണ്‍സിനായിരുന്നു അഫ്ഗാന്റെ ജയം. നേരത്തെ അഫ്ഗാനിസ്ഥാന്‍ ഏകദിന പരമ്പര 3-2ന് സ്വന്തമാക്കിയിരുന്നു. 67 പന്തില്‍ 118 റണ്‍സ് നേടിയ മുഹമ്മദ് ഷഹ്‌സാദിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് അഫ്ഗാന് മിന്നും ജയം നേടിക്കൊടുത്തത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍, ഷെഹ്‌സാദിന്റെ സെഞ്ച്വറിയുടെ മികവില്‍ ആറ് വിക്കറ്റിന് 215 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ 18.1 ഓവറില്‍ 134 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. രണ്ട് വിക്കറ്റ് വീതമെടുത്ത ദൗലത്ത്, ആമിര്‍, ശിര്‍സാദ് എന്നിവരാണ് സിംബാബ്‌വെ ബാറ്റിങ് നിരയെ തകര്‍ത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications