Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു ദിവസം രണ്ടു ഫിഫ്റ്റിയോ? ആരാണ് ഈ ശഹ്സാദ് !! കോലിയെയും പിന്തള്ളി ഈ മിടുക്കന്‍...

ദുബയ്: അഫ്ഗാനിസ്താന്‍ ടീം ക്രിക്കറ്റില്‍ കുഞ്ഞന്‍മാരാണെങ്കിലും അവരുടെ താരമാണ് ഇനി റെക്കോഡ് ബുക്കില്‍ മുന്നില്‍ നില്‍ക്കുക. മുഹമ്മദ് ശഹ്‌സാദാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ബാറ്റിങ് വിസ്മയം തീര്‍ത്തത്. ഡിസേര്‍ട്ട് ടി ട്വന്റി ചലഞ്ച് ടൂര്‍ണമെന്റിലായിരുന്നു ശഹ്‌സാദിന്റെ അത്യുജ്ജ്വല ബാറ്റിങ്. പരമ്പരയില്‍ നാലു ഫിഫ്റ്റികളാണ് താരം നേടിയത്. ഒരു ട്വന്റി പരമ്പരയില്‍ കൂടുതല്‍ ഫിഫ്റ്റികള്‍ നേടുന്ന താരമെന്ന റെക്കോഡും ഇതോടെ ശഹ്‌സാദിന്റെ പേരിലായി. ഇന്ത്യന്‍ സ്റ്റാര്‍ വിരാട് കോലിയുടെ പേരിലുള്ള റെക്കോഡാണ് പഴങ്കഥയായത്. 2016ലെ ടി ട്വന്റി ലോകകപ്പില്‍ കോലി മൂന്നു ഫിഫ്റ്റികള്‍ നേടിയിരുന്നു.

shazad

ഒരു ദിവസം രണ്ടു ഫിഫ്റ്റികള്‍ നേടുന്ന ആദ്യ ക്രിക്കറ്ററെന്ന ലോകറെക്കോഡും ശഹ്‌സാദ് സ്വന്തം പേരില്‍ കുറിച്ചു. ഒമാനെതിരായ സെമി ഫൈനലിലും ഇതേ ദിവസം അയര്‍ലന്‍ഡിനെതിരായ ഫൈനലിലുമാണ് താരം അര്‍ധസെഞ്ച്വറി കുറിച്ചത്. ശഹ്‌സാദിന്റെ മികവില്‍ അയര്‍ലന്‍ഡിനെ 10 വിക്കറ്റിനു തുരത്തി അഫ്ഗാന്‍ ചാംപ്യന്‍മാരാവുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഐറിഷ് പടയെ 72 റണ്‍സിന് അഫ്ഗാന്‍ പുറത്താക്കി. മറുപടിയില്‍ 7.5 ഓവറില്‍ത്തന്നെ അഫ്ഗാന്‍ ലക്ഷ്യം കണ്ടു.

Story first published: Monday, January 23, 2017, 15:30 [IST]
Other articles published on Jan 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+