For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിടിമുറുക്കി അഫ്ഗാനിസ്ഥാന്‍; ബംഗ്ലാദേശിനെതിരേ മികച്ച ലീഡിലേക്ക്

ചറ്റെഗ്രാം: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ മികച്ച ലീഡിലേക്ക്. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 237 എന്ന നിലയിലാണ് അഫ്ഗാനിസ്ഥാന്‍. രണ്ട് വിക്കറ്റുകള്‍ ശേഷിക്കെ 374 റണ്‍സിന്റെ ലീഡാണ് സന്ദര്‍ശകരായ അഫ്ഗാനിസ്ഥാനുള്ളത്. അഫ്ഗാനിസ്ഥാന്റെ 342 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 205 റണ്‍സില്‍ അവസാനിച്ചു. അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.

afghanistan

മുഹമ്മദ് നബി മൂന്നും യമിന്‍ അഹ്മദ്‌സായി ക്വായിനസ് അഹ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി പിന്തുണ നല്‍കി. സ്പിന്‍ ബൗളര്‍മാരാണ് ആതിഥേയരുടെ കണക്കൂകൂട്ടല്‍ തെറ്റിച്ചത്. മൊമിനുല്‍ ഹഖ് (52),മൊസാദെക് ഹൊസൈന്‍ (48) എന്നിവര്‍ക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. ഒന്നാം ഇന്നിങ്‌സില്‍ 137 റണ്‍സ് ലീഡ് വഴങ്ങിയതിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ അഫ്ഗാനിസ്ഥാന് കരുത്തായത് ഇബ്രാഹിം സദ്രാന്റെയും (87),അസ്ഹര്‍ അഫ്ഗാന്റെയും (50) അര്‍ധ സെഞ്ച്വറികളാണ്. കരുതലോടെ ബാറ്റുവീശിയ സദ്രാന്‍ 208 പന്തുകള്‍ നേരിട്ട് ആറ് ഫോറും നാല് സിക്‌സും നേടിയാണ് പുറത്തായത്.

അസ്ഹര്‍ 108 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും നേടി. ഇഹ്‌സാനുല്ല (4),റഹ്മത്ത് ഷാ (0),ഹസ്മത്തുല്ല ഷാഹിദി (12) എന്നിവര്‍ നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയ റാഷിദ് ഖാന് (24) രണ്ടാം ഇന്നിങ്‌സില്‍ മികവ് ആവര്‍ത്തിക്കാനായില്ല. രണ്ട് ദിവസം ബാക്കിനില്‍ക്കെ അഫ്ഗാന് പ്രതീക്ഷ നല്‍കി അഫ്‌സര്‍ സസായി (34) ക്രീസിലുണ്ട്. ബംഗ്ലാദേശിനുവേണ്ടി ഷക്കീബ് അല്‍ഹസന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തയ്ജുല്‍ ഇസ്്‌ലാം നയീം ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റും മെഹതി ഹസന്‍ മിറാസ് ഒരു വിക്കറ്റും നേടി. ബംഗ്ലാദേശിനെതിരേ വിജയിക്കാനായാല്‍ ടെസ്റ്റിലെ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാവും അത്.

Story first published: Saturday, September 7, 2019, 18:01 [IST]
Other articles published on Sep 7, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+