Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഹമ്മദ് നബിയുടെ വെടിക്കെട്ടില്‍ അയര്‍ലന്‍ഡ് തകര്‍ന്നു; അഫ്ഗാന് മിന്നുന്ന ജയം

ഡെറാഡണ്‍: അയര്‍ലന്‍ഡിനെതിരായ മൂന്നു മത്സരങ്ങളുടെ ട20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് മിന്നുന്ന വിജയം. ഡെറാഡൂണിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 5 വിക്കറ്റിനായിരുന്നു അഫ്ഗാന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 6 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തപ്പോള്‍ 19.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍ ലക്ഷ്യത്തിലെത്തി.

Nabi

മുഹമ്മദ് നബിയുടേയും നജീബുള്ള സദ്രാന്റെയും ബാറ്റിങ് മികവിലാണ് അഫ്ഗാന്‍ ജയം നേടിയത്. നബി 40 പന്തില്‍ 49 റണ്‍സും സദ്രാന്‍ 36 പന്തില്‍ 40 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ 4 ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും വീഴ്ത്തിയ നബിയാണ് മാന്‍ ഓഫ് ദി മാച്ച്. അഫ്ഗാനിസ്ഥാനുവേണ്ടി റാഷിദ് ഖാനും രണ്ട് വിക്കറ്റ് സ്വന്തമാക്കി.

തുടക്കത്തില്‍ നേരിട്ട തകര്‍ച്ചയാണ് അയര്‍ലന്‍ഡിന് വിനയായത്. പോള്‍ സ്റ്റിര്‍ലിങ്(23), സ്റ്റിയുവര്‍ട്ട് തോംപ്‌സണ്‍(18), ജോര്‍ജ് ഡോക്‌റെല്‍(34), സ്റ്റിയുവര്‍ട്ട് പോയ്ന്റ്‌നര്‍(31) എന്നിവരാണ് അയര്‍ലന്‍ഡിനെ ബാറ്റിങ് തകര്‍ച്ചയില്‍നിന്നും കരകയറ്റിയത്. ഇരു ടീമുകളും തമ്മില്‍ അഞ്ച് ഏകദിന മത്സരങ്ങളും ഒരു ടെസ്റ്റ് മത്സരവും കളിക്കുന്നുണ്ട്. ഐസിസി ഏകദിന ലോകകപ്പിന് ഇടംലഭിച്ച അഫ്ഗാന്‍ മികച്ച സന്നാഹമാണ് പരമ്പരയിലൂടെ ലക്ഷ്യമിടുന്നത്.

Story first published: Friday, February 22, 2019, 11:38 [IST]
Other articles published on Feb 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+