ബ്രാഡ്മാനെയും കടത്തിവെട്ടി ഒരു താരം!! ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച അഫ്ഗാന്‍ ക്രിക്കറ്റര്‍...
ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെട്ടത് ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയായിരുന്നു. അദ്ഭുതപ്പെടുത്തുന്ന ബാറ്റിങ് പ്രകടനത്തിലൂടെ ലോക ക്രിക്കറ്റിനെ അമ്പരിപ്പിച്ച താരമായിരുന്നു ബ്രാഡ്മാന്‍. ഇപ്പോഴിതാ ബ്രാഡ്മാനെപ്പോലും പിന്നിലാക്കുന്ന ഒരു താരം വന്നിരിക്കുന്നു.
ലോക ക്രിക്കറ്റിലെ വന്‍ ശക്തികളായ ഇന്ത്യ, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളില്‍ നിന്നൊനുമല്ല, മറിച്ച് അടുത്തിടെ മാത്രം ക്രിക്കറ്റില്‍ സാന്നിധ്യമറിയിച്ച അഫ്ഗാനിസ്താനില്‍ നിന്നുള്ള താരമാണ് ബ്രാഡ്മാന്റെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുന്നത്. അഫ്ഗാന്റെ അണ്ടര്‍ 19 ടീമില്‍ അംഗമായ ബഹീര്‍ ഷാ മഹബൂബാണ് ഈ അദ്ഭുത താരം. ബാറ്റിങ് ശരാശരിയില്‍ ബ്രാഡ്മാനെപ്പോലും വെല്ലുന്നതാണ് ഷായുടെ കണക്ക്. ഇതുവരെ ഏഴു ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള താരം ആയിരത്തില്‍ അധികം റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. 12 ഇന്നിങ്‌സുകളില്‍ നിന്ന് 1096 റണ്‍സാണ് ഷായുടെ സമ്പാദ്യം. 121.77 ആണ് ബാറ്റിങ് ശരാശരി. ലോക ക്രിക്കറ്റില്‍ നിലവിലോ ഇതിനു മുമ്പോ ഇത്രയും മികച്ച ശരാശരി ഒരു താരത്തിനുമില്ല.

അരങ്ങേറ്റത്തില്‍ ഡബിള്‍
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ പുറത്താവാതെ 256 റണ്‍സെടുത്ത് ഷാ ചരിത്രം കുറിച്ചിരുന്നു. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഒരു താരം നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും ഷായുടെ പേരിലുണ്ട്. മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ മിയാന്‍ ദാദിനു ശേഷം ഫസ്റ്റ് ക്ലാസില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം കൂടിയാണ് ഈ 19 കാരന്‍.
ന്യൂസിലന്‍ഡില്‍ ഈയാഴ്ച ആരംഭിക്കുന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ അഫ്ഗാന്‍ ടീമിനു വേണ്ടി ഷാ കളിക്കുന്നുണ്ട്. തന്റെ ബാറ്റിങ് വൈഭവം ലോകകപ്പിലൂടെ തെളിയിക്കാനായിരിക്കും ഷായുടെ ശ്രമം.

മറക്കാനാവാത്ത നിമിഷം
ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷമെന്നാണ് അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഡബിള്‍ സെഞ്ച്വറി നേട്ടത്തെക്കുറിച്ച് ഷാ അന്നു പ്രതികരിച്ചത്. രണ്ടു ദിവസം മുഴുവന്‍ ക്രീസില്‍ തുടരാന്‍ കഴിഞ്ഞു. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനു വേണ്ടി കഠിനമായി പരിശ്രമിച്ചിരുന്നു. കോച്ചുമാരുടെ നിര്‍ദ്ദേശങ്ങളും തന്നെ സഹായിച്ചതായും താരം പറഞ്ഞിരുന്നു.
അഫ്ഗാനിലെ പ്രാദേശിക ടീമുകള്‍ക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കുക എളുപ്പമല്ല. തനിക്ക് എല്ലാ വിധ പിന്തുണയു നല്‍കിയ പരിശീലകര്‍, കുടുംബം, സുഹുത്തുക്കള്‍ എന്നിവരോട് നന്ദിയുണ്ടെന്നും ഷാ വ്യക്തമാക്കിയിരുന്നു.

ആത്മവിശ്വാസത്തോടെ ലോകകപ്പിന്
നടക്കാനിരിക്കുന്ന ലോകകപ്പില്‍ മകിച്ച പ്രകടനം നടത്താമെന്ന ആത്മവിശ്വാസമുണ്ടെന്നു ഷാ പറഞ്ഞു. നാപ്പിയറില്‍ നടന്ന ആദ്യ പരിശീലന മല്‍സരത്തില്‍ നല്ല പ്രകടനം നടത്താന്‍ സാധിച്ചു. ഫസ്റ്റ് ക്ലാസിലെ മികച്ച താരങ്ങളുള്‍പ്പെട്ട ടീമിനെതിരേ കളിച്ച നാലു കളികളിലും അഫ്ഗാന് ജയം നേടാന്‍ കഴിഞ്ഞു. തങ്ങളുടെ കഴിവ് പുറത്തെടുക്കാന്‍ യുവതാരങ്ങള്‍ ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണ് ഈ ലോകകപ്പ്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ശ്രമിക്കുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ഹാഷിം അംലയുടെ ഫാന്‍
വെല്ലുവിളികളുള്ള വ്യത്യസ്ത സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടമാണ്. നിരവധി തവണ വെല്ലുവിളികളുള്ള സാഹചര്യങ്ങളില്‍ ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. പരമാവധി നേരം ക്രീസില്‍ പിടിച്ചുനിന്നു ബാറ്റിങ് പങ്കാളിയെ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ അവസരമൊരുക്കാനാണ്് ശ്രമിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് ഏറ്റവും പ്രിയപ്പെട്ട താരം. ഏതു തരത്തിലുള്ള സാഹചര്യത്തിലും വളരെ ശാന്തനായി കളിക്കാന്‍ അദ്ദേഹത്തിനാവുമെന്നും ഷാ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications