അഫ്ഗാനിസ്ഥാന് വീണ്ടും തിരിച്ചടി; പരിക്കേറ്റ ബൗളര്‍ റാഷിദ് ലോകകപ്പില്‍നിന്നും പുറത്തേക്കോ?
ലണ്ടന്‍: ലോകകപ്പില്‍ മികച്ച പ്രകടനം നടത്താനെത്തിയ അഫ്ഗാനിസ്ഥാന് തിരിച്ചടിയായി പ്രധാന ബൗളര്‍ റാഷിദ് ഖാനും പരിക്ക്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലാണ് പരിക്കേറ്റത്. നേരത്തെ അഫ്ഗാന്‍ ഓപ്പണര്‍ മുഹമ്മദ് ഷഹ്‌സാദും പരിക്കേറ്റ് ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു. ഇതോടെ ബാറ്റിങ് ദുര്‍ബലമായ അഫ്ഗാന് ബൗളിങ്ങിലും കനത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്.
ന്യൂസിലന്‍ഡിനെതിരെ ആദ്യ ബാറ്റ് ചെയ്യവെ ഫെര്‍ഗൂസന്റെ ബൗണ്‍സറില്‍ റാഷിദ് ഖാന് പരിക്കേല്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് താരം പിന്നീട് പന്തെറിയാന്‍ എത്തിയില്ല. അതേസമയം, റാഷിദ് അടുത്ത മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കാന്‍ ഇറങ്ങുമെന്നണ് ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നായിബിന്റെ പ്രതീക്ഷ. ജൂണ്‍ 15നാണ് അഫ്ഗാന്റെ അടുത്തമത്സരം.

റാഷിദ് തിരിച്ചെത്തുമെന്ന് പ്രതീക്ഷ
റാഷിദ് ഇപ്പോള്‍ സുഖപ്പെട്ടുവരിയാണെന്ന് ഗുല്‍ബാദിന്‍ പറഞ്ഞു. ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഫീല്‍ഡില്‍ ഇറങ്ങാതിരുന്നത്. പൂര്‍ണ വിശ്രമമാണ് പറഞ്ഞരിക്കുന്നതെന്നതിനാല്‍ താരം തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. മത്സരത്തിന് ഇടവേളകിട്ടിയതും ആശ്വാസമായി. അപ്പോഴേക്കും തിരിച്ചുവരുമെന്നാണ് കരുതുന്നതെന്നും ഗുല്‍ബാദിന്‍ വ്യക്തമാക്കി.

കൂടുതല്‍ പരിശോധനകള്‍ നടത്തും
അഫ്ഗാനിലെ ജനത കരുത്തരാണ്. ഏത് കഠിനമായ അവസ്ഥയിലും തിരിച്ചുവരാന്‍ അവര്‍ക്ക് കഴിയും. റാഷിദിന് കൂടുതല്‍ വിശ്രമം ആവശ്യമായി വന്നാല്‍ അത് തങ്ങള്‍ക്ക് തലവേദനയാകും. ആശുപത്രിയില്‍ പോയി ചില പരിശോധനകള്‍ കൂടി നടത്താനാണ് തീരുമാനം. തങ്ങളെ സംബന്ധിച്ച് ഇത് ചെറിയൊരു കാര്യമാണെന്നും ഗുല്‍ബാദിന്‍ പറഞ്ഞു.

ന്യൂസിലന്‍ഡിന് വിജയം
റാഷിദ് ഖാന് പരിക്കേറ്റതോടെ മൂര്‍ച്ചകുറഞ്ഞ അഫ്ഗാന്‍ ബൗളിങ്ങിനെ മറികടന്ന് ന്യൂസിലന്‍ഡ് 7 വിക്കറ്റിന് ജയിച്ചിരുന്നു. അഫ്ഗാന്‍ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 32.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കിവീസ് മറികടന്നു. 107 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു കിവീസിന്റെ ജയം. ന്യൂസിലന്റിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. കെയിന്‍ വില്യംസണിന്റെ അര്‍ധ സെഞ്ച്വറിയാണ് ന്യൂസിലന്റിന് ഗുണകരമായത്. വില്യംസണ്‍ 99 പന്തില്‍ 79 റണ്‍സുമായി പുറത്താവാതെ നിന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications