വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാനെ ഞെട്ടിച്ച് അഫ്ഗാനിസ്ഥാന്‍; തകര്‍പ്പന്‍ വിജയം

ബ്രിസ്റ്റോള്‍: ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാന് അപ്രതീക്ഷിത തോല്‍വി. അയല്‍ക്കാരായ അഫ്ഗാനിസ്ഥാന്‍ മൂന്നുവിക്കറ്റിനാണ് പാക്കിസ്ഥാനെ അട്ടിമറിച്ചത്. പാക്കിസ്ഥാന്‍ 47.5 ഓവറില്‍ 262 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ 49.4 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ ലക്ഷ്യത്തിലെത്തി. ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ നാല് ഏകദിന മത്സരങ്ങളില്‍ തോറ്റതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ അഫ്ഗാനെതിരെയും തോല്‍വി വഴങ്ങിയത്.

Afghanistan

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കസ്ഥാന് ആശിച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല. പരിക്കില്‍നിന്നും തിരിച്ചെത്തിയ ഇമാം ഉല്‍ ഹഖ്(32), ഫഖര്‍ സമാന്‍(19) എന്നിവര്‍ പുറത്തായതിന് പിന്നാലെ ഹാരിസ് സൊഹൈല്‍(1), മുഹമ്മദ് ഹഫീസ്(12) എന്നിവരും കൂടാരം കയറി. ബാബര്‍ അസം(112), ഷൊയബ് മാലിക്(44), ഇമാദ് വസീം(18) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്തവര്‍. അഫ്ഗാനിസ്ഥാനുവേണ്ടി മുഹമ്മദ് നബി 3 വിക്കറ്റ് വീഴ്ത്തി. ദൗലത് സദ്രന്‍, റാഷിദ് ഖാന്‍ എന്നിവര്‍ 2 വിക്കറ്റ് വീതവും സ്വന്തമാക്കി.

ലോകകപ്പ്; ടീമുകളുടെ വിധി തീരുമാനിക്കുക ഈ ഓവറുകളിലെന്ന് ബിക്കല്‍; വേറിട്ട പ്രവചനംലോകകപ്പ്; ടീമുകളുടെ വിധി തീരുമാനിക്കുക ഈ ഓവറുകളിലെന്ന് ബിക്കല്‍; വേറിട്ട പ്രവചനം

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനുവേണ്ടി മുന്‍നിരക്കാര്‍ തിളങ്ങി. മുഹമ്മദ് ഷഹ്‌സാദ്(23), ഹസ്‌റത്തുള്ള സസായി(49), റഹ്മത് ഷാ(32), ഹഷ്മത്തുള്ള ഷാഹിദി(74*), ഷെന്‍വാരി(22), മുഹമ്മദ് നബി(34) എന്നിവരാണ് കാര്യമായ സംഭാവന നല്‍കിയത്. ലോകകപ്പ് ടീമില്‍ അപ്രതീക്ഷിതമായെത്തിയ വഹാബ് റിയാസ് 3 വിക്കറ്റുമായി പാക് നിരയില്‍ മുന്നിട്ടുനിന്നു. ഇമാദ് വസീം 2 വിക്കറ്റുകളും സ്വന്തമാക്കി.

Story first published: Saturday, May 25, 2019, 9:10 [IST]
Other articles published on May 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X