ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന് ത്രസിപ്പിക്കുന്ന വിജയം. അവസാന ഓവറില്‍ വെറും രണ്ടേ രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കേയാണ് അഫ്ഗാനിസ്ഥാന്‍ രണ്ട് വിക്കറ്റ് വിജയം പിടിച്ചെടുത്തത്. ഓള്‍റൗണ്ട് മിവവുമായി മുഹമ്മദ് നബിയാണ് അഫ്ഗാന്റെ താരമായത്. മാന്‍ ഓഫ് ദ മാച്ചും മുഹമ്മദ് നബി തന്നെ. ഇതോടെ പരമ്പര 1 -1 ന് സമനിലയിലായി. നേരത്തെ ഒന്നാം ഏകദിനത്തില്‍ ബംഗ്ലാദേശ് ഏഴ് റണ്‍സിന് ജയിച്ചിരുന്നു.
Read Also: കുട്ടികളുടെ പാര്‍ക്കിലെ ദിനോസറുമായി യുവതിയുടെ സെക്‌സ്... ചൂടന്‍ ചിത്രം വൈറല്‍... ആരാണീ ഭീകരി?
ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ ബാറ്റിംഗിന് വിടുകയായിരുന്നു. പത്തോവറില്‍ 45 റണ്‍സിന്റെ ഭേദപ്പെട്ട തുടക്കം കിട്ടിയെങ്കിലും ബംഗ്ലാദേശിന് ഇത് മുതലാക്കാനായില്ല. ഓപ്പണര്‍മാരായ തമിം ഇഖ്ബാലും സൗമ്യ സര്‍ക്കാറും 20 വീതം റണ്‍സെടുത്ത് പുറത്തായി. 45 റണ്‍സെടുത്ത ഹുസൈനാണ് അവരുടെ ടോപ് സ്‌കോറര്‍. 48.3 ഓവറില്‍ 208 റണ്‍സിന് ബംഗ്ലാദേശ് ഓളൗട്ടായി. റാഷിദ് ഖാന്‍ 3 വിക്കറ്റെടുത്തു.

മുഹമ്മദ് ഷെഹ്സാദ് 35 പന്തില്‍ 35 റണ്‍സെടുത്ത് ഒരിക്കല്‍ കൂടി അഫ്ഗാനിസ്ഥാന്‍ ആഗ്രഹിച്ച തുടക്കം നല്‍കി. ക്യാപ്റ്റന്‍ അഷ്ഗര്‍ സ്റ്റാനിക്‌സായി 57 റണ്‍സുമായി അവരുടെ ടോപ് സ്‌കോററായി. 61 പന്തില്‍ 49 റണ്‍സെടുത്ത മുഹ്മമ്മദ് നബിയാണ് അഫ്ഗാന്‍ മധ്യനിരയെ മുന്നോട്ട് നയിച്ചത്. നേരത്തെ പത്തോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത് മുഹമ്മദ് നബി അഫ്ഗാന് വേണ്ടി ബൗളിംഗിലും തിളങ്ങിയിരുന്നു.