Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പിന്‍ കെണിയില്‍ തകര്‍ന്ന് ബംഗ്ലാദേശ്; ഒന്നാം ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന് ആധിപത്യം

ചറ്റഗ്രോം (ബംഗ്ലാദേശ്): അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിങ് തകര്‍ച്ച. സന്ദര്‍ശകരായ അഫ്ഗാനിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ അടിച്ചെടുത്ത 342 റണ്‍സിന് മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 67 ഓവറില്‍ എട്ട് വിക്കറ്റിന് 194 റണ്‍സെന്ന നിലയിലാണ്. രണ്ട് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ അഫ്ഗാനെക്കാള്‍148 റണ്‍സ് പിന്നിലാണ് ആതിഥേയരായ ബംഗ്ലാദേശ്. മൊസാദെക് ഹൊസൈനൊപ്പം (44) തയ്ജുല്‍ ഇസ്്‌ലാമാണ് (14) ക്രീസില്‍. നാല് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.

afghanistan

നേരത്തെ അഫ്ഗാനിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് 117 ഓവറില്‍ 342 റണ്‍സില്‍ അവസാനിച്ചു.ആദ്യ ദിനം സെഞ്ച്വറി നേടിയ റഹ്മത്ത് ഷായും (102) അര്‍ധ സെഞ്ച്വറി നേടിയ അസ്ഹര്‍ അഫ്ഗാനും (92) ചേര്‍ന്ന് പടുത്തുയര്‍ത്തിയ ശക്തമായ അടിത്തറയെ മധ്യനിര ഊട്ടി ഉറപ്പിച്ചതോടെ ഭേദപ്പെട്ട സ്‌കോറിലേക്ക് സന്ദര്‍ശകരെത്തി. നായകന്‍ റാഷിദ് ഖാന്റെ (51) അതിവേഗ അര്‍ധ സെഞ്ച്വറി ടീമിന്റെ സ്‌കോര്‍ബോര്‍ഡുയര്‍ത്തി. 61 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെയാണ് റാഷിദിന്റെ പ്രകടനം. അഫ്‌സര്‍ സസായിയും (41) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ശ്രീലങ്കയ്ക്കുവേണ്ടി തയ്ജുല്‍ ഇസ്്‌ലാം നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷക്കീബ് അല്‍ഹസന്‍ നയീം ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മെഹതി ഹസന്‍ മിറാസ്,സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് റാഷിദ് ഖാന്റെ സ്പിന്നിന് മുന്നില്‍ അടിതെറ്റി.മൊമിനുല്‍ ഹഖ് (52),ലിന്റന്‍ ദാസ് (33) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും മുന്‍ നിരയില്‍ തിളങ്ങാനായില്ല. ഷദ്മാന്‍ ഇസ്്‌ലാം (0),സൗമ്യ സര്‍ക്കാര്‍ (17),ഷക്കീബ് അല്‍ഹസന്‍ (11),മുഷ്ഫിഖര്‍ റഹിം (0),മഹമ്മൂദുല്ല (7)എന്നിവരെല്ലാം നിരാശപ്പെടുത്തി.രണ്ട് വിക്കറ്റുമായി മുഹമ്മദ് നബിയും ഓരോ വിക്കറ്റുമായി യമിന്‍ അഹ്മദ് സായി,ക്യൂസ് അഹമ്മദ് എന്നിവരും റാഷിദ് ഖാന് മികച്ച പിന്തുണനല്‍കി.

Story first published: Saturday, September 7, 2019, 8:56 [IST]
Other articles published on Sep 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+