അഫ്ഗാനിസ്ഥാന് കനത്ത തിരിച്ചടിയായി പ്രമുഖ താരം ലോകകപ്പില്‍നിന്നും പുറത്ത്
ലണ്ടന്‍: ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കരുതപ്പെട്ടിരുന്ന അഫ്ഗാനിസ്ഥാന് തിരിച്ചടിയായി പ്രമുഖ താരം പരിക്കേറ്റ് പുറത്തായി. വെടിക്കെട്ട് ബാറ്റ്‌സ്മാനും അഫ്ഗാന്‍ വിക്കറ്റ് കീപ്പറുമായ മുഹമ്മദ് ഷഹ്‌സാദിനാണ് പരിക്കേറ്റത്. പാക്കിസ്ഥാനെതിരെ മെയ് 24ന് നടന്ന സന്നാഹ മത്സരത്തില്‍ താരത്തിന് പരിക്കേറ്റിരുന്നു. എന്നാല്‍, ലോകകപ്പില്‍ അഫ്ഗാന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ഷഹ്‌സാദ് കളിച്ചു.

രണ്ട് മത്സരങ്ങളില്‍ കളിച്ചപ്പോഴേക്കും പരിക്ക് അധികരിച്ചതോടെയാണ് ഷഹ്‌സാദ് മടങ്ങാന്‍ തീരുമനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഷഹ്‌സാദിന് പകരം ഇക്രം അലി ഖില്‍ ടീമിലെത്തിയിട്ടുണ്ട്. ഷഹ്‌സാദിന്റെ പിന്മാറ്റം അഫ്ഗാന് ലോകകപ്പില്‍ കനത്ത നഷ്ടമാകും. 2015 ലോകകപ്പിനുശേഷം രാജ്യത്തിനുവേണ്ടി ഏകദിനങ്ങളില്‍ ഏറ്റവുംകൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് ഷഹ്‌സാദ്.
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും അഫ്ഗാനിസ്ഥാന്‍ തോറ്റിരുന്നു. ഓസ്‌ട്രേലിയയോട് 7 വിക്കറ്റിനും ശ്രീലങ്കയോട് 34 റണ്‍സിനും ടീം പരാജയപ്പെട്ടു. രണ്ട് മത്സരങ്ങളിലും ഷഹ്‌സാദിന് തിളങ്ങാനായില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായ താരം ശ്രീലങ്കയ്‌ക്കെതിരെ 7 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. ഷഹ്‌സാദിന്റെ പുറത്താകല്‍ വരും മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാനെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications