വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തെറിയണമെന്ന് ആഗ്രഹിക്കുന്ന വിരമിച്ച ഇതിഹാസ താരമാര്? റാഷിദ് ഖാന്‍ തിരഞ്ഞെടുക്കുന്നു

കാബൂള്‍: ആധുനിക ക്രിക്കറ്റിലെ മികച്ച സ്പിന്നര്‍മാരിലൊരാളാണ് അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍. അന്താരാഷ്ട്ര മത്സരങ്ങള്‍ അഫ്ഗാനിസ്ഥാന് കുറവാണെങ്കിലും ഐപിഎല്‍,പാകിസ്താന്‍ സൂപ്പര്‍ ലീഗ്,ബിഗ്ബാഷ് ലീഗ്,കരീബിയന്‍ പ്രീമിയര്‍ ലീഗ് തുടങ്ങി ഒട്ടുമിക്ക ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെ അദ്ദേഹം ശ്രദ്ധേയനാണ്. ഇന്നത്തെ പല ബാറ്റിങ് വമ്പന്മാരെയും വിറപ്പിക്കാന്‍ റാഷിദിന് തന്റെ സ്പിന്‍ ബൗളിങ്ങിലൂടെ സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വിരമിച്ച മുന്‍ ഇതിഹാസ താരങ്ങളില്‍ പന്തെറിയാന്‍ ഏറ്റവും ആഗ്രഹിക്കുന്ന ബാറ്റ്‌സ്മാനാരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് റാഷിദ് ഖാന്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരേ പന്തെറിയണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് റാഷിദ് പറഞ്ഞത്. ലോക ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സും സെഞ്ച്വറിയും സച്ചിന്റെ പേരിലാണ്.

rashidkhan

ഒരു കാലഘട്ടത്തില്‍ ഇതിഹാസമെന്ന് വിളിക്കാവുന്ന പല ബൗളര്‍മാരുടെയും പേടി സ്വപ്‌നമായിരുന്നു സച്ചിന്‍. ഗ്ലെന്‍ മഗ്രാത്ത്,വസിം അക്രം,വഖാര്‍ യൂനിസ്,ഷെയ്ന്‍ വോണ്‍,മുത്തയ്യ മുരളീധരന്‍ തുടങ്ങിയ പല പ്രമുഖ ബൗളര്‍മാരും സച്ചിന്റെ ബാറ്റിങ്ങിന് മുന്നില്‍ തലകുനിച്ചിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ ലോക ക്രിക്കറ്റില്‍ ഇത്രത്തോളം സ്വാധീനം ചെലുത്തിയ മറ്റൊരു താരമില്ലെന്നതാണ് വസ്തുത.

200 ടെസ്റ്റില്‍ നിന്ന് 53.79 ശരാശരിയില്‍ 15921 റണ്‍സും 463 ഏകദിനത്തില്‍ നിന്ന് 44.83 ശരാശരിയില്‍ 18426 റണ്‍സും സച്ചിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 51 സെഞ്ച്വറിയും ഏകദിനത്തില്‍ 49 സെഞ്ച്വറിയും സച്ചിന്‍ നേടി. ഇന്ത്യക്കായി ഒരു ടി20യും അദ്ദേഹം കളിച്ചു. 78 ഐപിഎല്ലില്‍ നിന്നായി 33.83 ശരാശരിയില്‍ 2334 റണ്‍സും സച്ചിന്‍ സ്വന്തമാക്കി. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് റാഷിദ് ഖാന്‍.22കാരനായ റാഷിദ് 5 ടെസ്റ്റില്‍ നിന്ന് 34 വിക്കറ്റും 74 ഏകദിനത്തില്‍ നിന്ന് 140 വിക്കറ്റും 51 ടി20യില്‍ നിന്ന് 95 വിക്കറ്റുമാണ് റാഷിദ് ഖാന്‍ നേടിയത്. 69 ഐപിഎല്ലില്‍ നിന്നായി 85 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഐപിഎല്ലിന്റെ 2021 സീസണ്‍ രണ്ടാം പാദത്തിലും റാഷിദ് ഖാന്‍ പങ്കെടുത്തേക്കും.

കഴിഞ്ഞ ദിവസം ധോണിയെ ഒറ്റവാക്കില്‍ വിവരിക്കാമോ എന്ന ചോദ്യത്തിന് അതിന് ഒറ്റവാക്ക് മതിയാവില്ല എന്ന് റാഷിദ് പ്രതികരിച്ചിരുന്നു. ഈ മറുപടി ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കിയിരുന്നു. യുവരാജ് സിങ്,കോലി എന്നിവരെയും റാഷിദ് ഒറ്റവാക്കില്‍ വിശേഷിപ്പിച്ചു.കോലിയെ രാജാവെന്നും എബിഡിയെ മിസ്റ്റര്‍ 360 ഡിഗ്രിയെന്നും യുവരാജിനെ സിക്‌സര്‍ രാജാവെന്നുമാണ് റാഷിദ് വിശേഷിപ്പിച്ചത്.

Story first published: Saturday, June 5, 2021, 14:08 [IST]
Other articles published on Jun 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X