Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: അട്ടിമറിക്കൊരുങ്ങി അഫ്ഗാന്‍... 15 അംഗ ടീമിനെ പ്രഖ്യാപിച്ചു, മുന്‍ പേസര്‍ തിരിച്ചെത്തി

കാബൂള്‍: ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിലെ കറുത്ത കുതിരകളാവാന്‍ തയ്യാറെടുക്കുന്ന അഫ്ഗാന്റെ 15 അംഗ ടീമിനെയാണ് അഫ്ഗാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. മുന്‍ പേസര്‍ ഹമീദ് ഹസനെ തിരിച്ചുവിളിച്ചതാണ് അഫ്ഗാന്‍ ടീമിലെ പ്രധാന സര്‍പ്രൈസ്. 2016നു ശേഷം ഇതാദ്യമാണ് 31 കാരനായ താരം അഫ്ഗാന്‍ ടീമിലെത്തിയത്. 32 ഏകദിനങ്ങളില്‍ നിന്നും 56 വിക്കറ്റുകളെടുത്തിടുള്ള ഹമീദ് അയര്‍ലാന്‍ഡിനെതിരേയാണ് അവസാനമായി പന്തെറിഞ്ഞത്.

hamid

സീനിയര്‍ ബൗളറായ ഹമീദിന്റെ മടങ്ങിവരവ് അഫ്ഗാനെ സംബന്ധിച്ച് ശുഭവാര്‍ത്താണെന്നു ടീം പ്രഖ്യാപന വേളയില്‍ മുഖ്യ സെലക്ടര്‍ ദൗലത്ത് ഖാന്‍ അഹമ്മദ്‌സായ് പറഞ്ഞു. വരാനിരിക്കുന്ന പരിശീലന മല്‍സരങ്ങളില്‍ താരത്തിന്റെ പ്രകടനവും ഫിറ്റ്‌നസ് നിലവാരവും വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തകമാക്കി. ഇക്രാം അലീഖില്‍, കരീം ജന്നത്ത്, സയ്ദ് ഷിര്‍സാദ് എന്നിവരെയാണ് റിസര്‍വ് കളിക്കാരായി കണ്ടു വച്ചിരിക്കുന്നത്.

ലോകകപ്പിനായി ആറു മാസം നീണ്ട തയയാറെടുപ്പാണ് നടത്തിയത്. ടൂര്‍ണമെന്റില്‍ ഏവര്‍ക്കും പ്രചോദനമാവുന്ന പ്രകടനം പുറത്തെടുക്കുകയാണ് അഫ്ഗാന്റെ ലക്ഷ്യം. കരുത്തരായ ടീമുകള്‍ ലോകകപ്പില്‍ ഉണ്ടെന്നറിയാം. എങ്കിലും ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ അഫ്ഗാന്‍ പുറത്തെടുക്കുമെന്നും മുഖ്യസെലക്ടര്‍ അഹമ്മദ്‌സായ് വ്യക്തമാക്കി. ഗുല്‍ബദിന്‍ നയ്ബാണ് ലോകകപ്പില്‍ അഫ്ഗാനെ നയിക്കുന്നത്. ജൂണ്‍ ഒന്നിനു നിലവിലെ ലോകചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുമായാണ് അഫ്ഗാന്റെ ആദ്യ മല്‍സരം.

അഫ്ഗാനിസ്താന്‍ ടീം
ഗുല്‍ബദിന്‍ നയ്ബ് (ക്യാപ്റ്റന്‍), മുഹമ്മദ് ഷഹ്‌സാദ്, നൂര്‍ അലി സദ്രാന്‍, ഹസ്‌റത്തുള്ള സസായ്, റഹ്മത്ത് ഷാ, അസ്ഗര്‍ അഫ്ഗാന്‍, ഹഷ്മത്തുള്ള ഷാദിഹി, നജീബുള്ള സദ്രാന്‍, ,സമിയുള്ള ഷെന്‍വാരി, മുഹമ്മദ് നബി, റാഷിദ് ഖാന്‍, ദോലത്ത് സദ്രാന്‍, അഫ്താബ് ആലം, ഹമീദ് ഹസന്‍, മുജീബുര്‍ റഹ്മാന്‍.

Story first published: Monday, April 22, 2019, 13:07 [IST]
Other articles published on Apr 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+