Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ്: പാകിസ്താന് അഫ്ഗാന്‍ ഷോക്ക്!! ചാംപ്യന്‍മാരെ വീഴ്ത്തി കിവീസ്

ക്രൈസ്റ്റ്ചര്‍ച്ച്: ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ അട്ടിമറിയോടെ തുടക്കം. ആദ്യദിനം തന്നെ വമ്പന്‍ അട്ടിമറിക്കാണ് ലോകകപ്പ് സാക്ഷിയായത്. കിരീട ഫേവറിറ്റുകളും രണ്ടു തവണ ചാംപ്യന്‍മാരുമായ പാകിസ്താനെ അഫ്ഗാനിസ്താന്‍ അട്ടിമറിക്കുകയായിരുന്നു. ഗ്രൂപ്പ് ഡി മല്‍സത്തില്‍ അഞ്ചു വിക്കറ്റിനാണ് അഫ്ഗാന്‍ പോരാളികള്‍ പാകിസ്താനെ സ്തബ്ധരാക്കിയത്. മറ്റൊരു ശ്രദ്ധേയമായ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ ന്യൂസിലന്‍ഡ് വീഴത്തി. ഗ്രൂപ്പ് എയില്‍ എട്ടു വിക്കറ്റിനായിരുന്നു കിവികളുടെ ജയം.

1

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് അഫ്ഗാന്റെ ബൗളിങ് ആക്രമണത്തിന് മുന്നില്‍ അടിതെറ്റുകയായിരുന്നു. 47.4 ഓവറില്‍ 188 റണ്‍സില്‍ പാകിസ്താനെ അഫ്ഗാന്‍ എറിഞ്ഞിട്ടു. 81 റണ്‍സെടുത്ത റൊഹൈല്‍ നസീറിന്റെ ഇന്നിങ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ പാക് ദുരന്തം ദയനീയമാവുമായിരുന്നു. മൂന്നു വിക്കറ്റ് വീതമെടുത്ത അസ്മത്തുല്ല ഒമര്‍സായിയും ക്വെയ്‌സ് അഹമ്മദും ചേര്‍ന്നാണ് പാകിസ്താനെ 200നുള്ളില്‍ ഒതുക്കിയത്.

മറുപടി ബാറ്റിങില്‍ 47.3 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍ ചരിത്രവിജയം പിടിച്ചെടുത്തു. മധ്യനിരയില്‍ ദര്‍വിഷ് റസൂലിയൂടെ (76*) അപരാജിത ഇന്നിങ്‌സണ് അഫ്ഗാനെ അവിശ്വസനീയ വിജയത്തിലേക്കു നയിച്ചത്. ഇക്രം അലി ഖില്‍ 46 റണ്‍സെടുത്തു. ഇതിഹാസതാരം ഡോണ്‍ ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരി തകര്‍ത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ച അഫ്ഗാന്‍ സെന്‍സേഷന്‍ ബഹീര്‍ ഷായ്ക്ക് ഈ മല്‍സരത്തില്‍ ഒരു റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

2

ന്യൂസിലന്‍ഡിനെതിരേ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് എട്ടു വിക്കറ്റിന് 233 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങില്‍ ഫിന്‍ അലന്‍ (115*) ടൂര്‍ണമെന്റിലെ കന്നി സെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ചപ്പോള്‍ ന്യൂസിലന്‍ഡ് അനായാസം ജയത്തിലേക്ക് കുതിച്ചെത്തി. 39.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് കിവികള്‍ ചാംപ്യന്‍മാരെ മലര്‍ത്തിയടിച്ചത്.

ആദ്യ ദിനം നടന്ന മറ്റു മല്‍സരങ്ങളില്‍ സിംബാബ്‌വെ 10 വിക്കറ്റിന് പപ്പുവ ന്യു ഗ്വിനിയയെയും ബംഗ്ലാദേശ് 87 റണ്‍സിന് നമീബിയയെയും തകര്‍ത്തു. നമീബിയക്കെതിരേ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 10 റണ്‍സാണ് നേടിയത്. മറുപടിയില്‍ നമീബിയയെ ആറു വിക്കറ്റിന് 103ല്‍ ഒതുക്കിയാണ് ബംഗ്ലാദേശ് ആദ്യ വിജയം ആഘോഷിച്ചത്.

Story first published: Saturday, January 13, 2018, 21:19 [IST]
Other articles published on Jan 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+