Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എലൈറ്റ് നിരയിലേക്ക് ഇനി അഫ്ഗാനും... കന്നി ടെസ്റ്റ് ജയം, തകര്‍ത്തത് അയര്‍ലാന്‍ഡിനെ

ഡെറാഡൂണ്‍: ലോക ക്രിക്കറ്റിലെ മുന്‍നിര ടീമുകളുടെ നിരയിലേക്ക് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന അഫ്ഗാനിസ്താന്‍ ടെസ്റ്റിലും അക്കൗണ്ട് തുറന്നു. ചരിത്രത്തില്‍ ആദ്യമായി അഫ്ഗാന്‍ ഒരു ടെസ്റ്റില്‍ വെന്നിക്കൊടി പാറിച്ചു. അയര്‍ലാന്‍ഡിനെ തകര്‍ത്താണ് അഫ്ഗാന്‍ കന്നി ടെസ്റ്റ് ജയം കൊയ്തത്. ഉത്തരാഖണ്ഡിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റില്‍ ഏഴു വിക്കറ്റിനാണ് അഫ്ഗാന്റെ ജയം. ഒരു ദിവസം ബാക്കിനില്‍ക്കെയാണ് അഫ്ഗാന്‍ കളി വരുതിയിലാക്കിയത്.

1

രണ്ടാമിന്നിങ്‌സില്‍ 147 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാന്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ജയം പിടിച്ചെടുക്കുകയായിരുന്നു. റഹ്മത്ത് ഷാ (76), ഇഹ്‌സാനുള്ള (65) എന്നിവരുടെ ഇന്നിങ്‌സുകളാണ് അഫ്ഗാന്റെ ജയം അനായമാക്കിയത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത അയര്‍ലാന്‍ഡ് ഒന്നാമിന്നിങ്‌സില്‍ 172ന് പുറത്തായി. ഒരാള്‍ പോലും ഐറിഷ് നിരയില്‍ അര്‍ധസെഞ്ച്വറി തികച്ചില്ല. അഫ്ഗാനു വേണ്ടിു മുഹമ്മദ് നബിയും യാമിന്‍ അഹമ്മദ്‌സായ് എന്നിവര്‍ മൂന്നൂ വിക്കറ്റുകള്‍ വീതമെടുത്തു.

മറുപടി ബാറ്റിങില്‍ അഫ്ഗാന്‍ ഒന്നാമിന്നിങ്‌സില്‍ 314 റണ്‍സെടുത്തു. 98 റണ്‍സെടുത്ത റഹ്മത്ത് ഷായാണ് ടോപ്‌സ്‌കോറര്‍. അസ്ഗര്‍ അഫ്ഗാന്‍ (67), ഹഷ്മത്തുള്ള ഷാഹിദി (61) എന്നിവരും തിളങ്ങി. 167 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ അയര്‍ലാന്‍ഡ് രണ്ടാമിന്നിങ്‌സില്‍ 288 റണ്‍സെടുത്ത് പുറത്തായി. ആന്‍ഡി ബാല്‍ബറൈന്‍ (82), കെവിന്‍ ഒബ്രെയ്ന്‍ (56) എന്നിവരാണ് അയര്‍ലാന്‍ഡിനെ 300ന് അടുത്തെത്തിച്ചത്. രണ്ടിന്നിങ്‌സുകളിലും അഫ്ഗാനു വേണ്ടി ഫിഫ്റ്റി നേടിയ റഹ്മത്ത് ഷായാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Monday, March 18, 2019, 16:12 [IST]
Other articles published on Mar 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+