Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ വട്ടപ്പൂജ്യം, വീണ്ടും നാണക്കേടുണ്ടാക്കി അഫ്ഗാന്‍ ടീം, റെസ്റ്റോറന്റില്‍ കൂട്ടത്തല്ല്!!

മാഞ്ചസ്റ്റര്‍: വലിയ സ്വപ്‌നങ്ങളുമായി ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനെത്തിയ അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീം നാണക്കേടില്‍ നിന്നും നാണക്കേടിലേക്കു കൂപ്പുകുത്തുകയാണ്. ടൂര്‍ണമെന്റില്‍ കളിച്ച അഞ്ചു മല്‍സരങ്ങളിലും പരാജയപ്പെട്ട് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്‍ക്കുകയാണ് അഫ്ഗാന്‍. ചൊവ്വാഴ്ച നടന്ന കളിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോടു 150 റണ്‍സിന്റെ ദയനീയ പരാജയമാണ് അഫ്ഗാന്‍ ഏറ്റുവാങ്ങിയത്.

ഇപ്പോഴിതാ കളത്തിനു പുറത്തും നാണക്കേടുണ്ടാക്കിയിരിക്കുകയാണ് അഫ്ഗാന്‍ ടീം. ഒരു റെസ്റ്റോറന്റില്‍ വച്ച് അടിപിടിയുണ്ടാക്കിയെന്നതാണ് ടീമിനെതിരായ പുതിയ വിവാദം.

മല്‍സരത്തിന് മുമ്പ്

മല്‍സരത്തിന് മുമ്പ്

ഇംഗ്ലണ്ടിനെതിരായ ലോകകപ്പിലെ കഴിഞ്ഞ മല്‍സരത്തിനു തലേ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. മാഞ്ചസ്റ്ററിലെ ഒരു റെസ്റ്റോറന്റിലെത്തിയ അഫ്ഗാന്‍ ടീമിലെ താരങ്ങള്‍ അവിടെയെത്തിയ ചിലരുമായി അടിപിടിയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.
റെസ്‌റ്റോറന്റിലുണ്ടായിരുന്ന ആളുകളിലൊരാള്‍ അഫ്ഗാന്‍ താരങ്ങളുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതില്‍ കുപിതനായ ഒരു താരം അയാളോട് തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് അഫ്ഗാന്‍ താരങ്ങളും റെസ്‌റ്റോറന്റിലെത്തിയ മറ്റു ചിലരും ഏറ്റുമുട്ടുകയായിരുന്നുവെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസ് അന്വേഷണം തുടങ്ങി

പോലീസ് അന്വേഷണം തുടങ്ങി

തിങ്കളാഴ്ച രാത്രി 11.15 മണിയോടെയാണ് റെസ്‌റ്റോറന്റില്‍ വച്ച് ഈ സംഭവങ്ങളെല്ലാം നടന്നത്. തുടര്‍ന്ന് പോലീസെത്തിയതോടെയാണ് രംഗം ശാന്തമായത്.
താരങ്ങളും പൊതുജനങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

പ്രതികരിക്കാതെ അഫ്ഗാന്‍ നായകന്‍

പ്രതികരിക്കാതെ അഫ്ഗാന്‍ നായകന്‍

സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ഗുല്‍ബദിന്‍ നയ്ബ് തയ്യാറായില്ല. സംഭവം നടക്കുമ്പോള്‍ താന്‍ ആ റെസ്‌റ്റോറന്റില്‍ ഇല്ലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം, റെസ്റ്റോറന്റില്‍ വച്ച് ഇങ്ങനെയൊരു സംഭവം നടന്നതായി പോലീസ് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് അഫ്ഗാന്‍ ടീം മാനേജര്‍ നവീബ് സയേന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെയൊന്നും അവിടെ നടന്നിട്ടില്ല. അഫ്ഗാന്‍ ടീം അവിടെ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. പക്ഷെ ആരുമായും അടിപിടിയുണ്ടായിട്ടില്ല. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വിശദമാക്കി.

Story first published: Wednesday, June 19, 2019, 13:57 [IST]
Other articles published on Jun 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+