വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഫ്ഗാന്‍ താരത്തിന്റെ കരിയര്‍ തീര്‍ന്നു? 30 കാരനെ വിലക്കിയത് ആറു വര്‍ഷത്തേക്ക്... ഇതാണ് കാരണം

ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ചതാണ് താരത്തിനെതിരായ കുറ്റം

കാംബൂള്‍: അഫ്ഗാനിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഷഫീഖുള്ള ഷഫാഖിനു ആറു വര്‍ഷത്തെ വിലക്ക്. രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിന്റെ ആന്റി കറപ്ക്ഷന്‍ കോഡിലെ നാലു നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഷഫീഖുള്ള ഇവ അംഗീകരിച്ചതായി അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) അറിയിച്ചു. 2018ല്‍ നടന്ന അഫ്ഗാനിസ്താന്‍ പ്രീമിയര്‍ ലീഗിന്റെ പ്രഥമ എഡിഷന്‍, 2019ലെ ബംഗ്ലാദശ് പ്രീമിയര്‍ ലീഗ് എന്നിവയില്‍ നിയമ വിരുദ്ധ പ്രവര്‍ത്തികളിലേര്‍പ്പെടുകയും ഒരു സഹതാരത്തെ ഒത്തു കളിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്നതാണ് ഷഫീഖുള്ളയ്‌ക്കെതിരായ കുറ്റം. അഫ്ഗാന്‍ പ്രീമിയര്‍ ലീഗില്‍ നംഗര്‍ഹര്‍ ലിയോപാര്‍ഡ്‌സിന്റെയും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സിലെറ്റ് തണ്ടറിന്റെയും താരമായിരുന്നു അദ്ദേഹം.

1

ആറു വര്‍ഷത്തേക്കു എല്ലാ വിധ ക്രിക്കറ്റ് മല്‍സരങ്ങളില്‍ നിന്നും വിലക്കിയതോടെ 30 കാരനായ താരത്തിന്റെ കരിയര്‍ തന്നെ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. 2009ല്‍ ദേശീയ ടീമിനു വേണ്ടി അരങ്ങേറിയ ഷഫീഖുള്ള 24 ഏകദിനങ്ങളും 46 ടി20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ബംഗ്ലാദേശിനെതിരേ നടന്ന ടി20 പരമ്പരയില്‍ താരം കളിച്ചിരുന്നു.

ഇതു ഗുരുതരമായ നിയമലംഘനം തന്നെയാണ്. കാരണം ഒരു സീനിയര്‍ താരമാണ് രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ടൂര്‍ണമെന്റായ പ്രീമിയര്‍ ലീഗില്‍ നിയമവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതെന്നു എസിബിയുടെ സീനിയര്‍ ആന്റി കറപ്ക്ഷന്‍ മാനേജര്‍ സയ്ദ് അന്‍വര്‍ ഖുറേഷി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ക്യാപ്റ്റനെ പറ്റിക്കാന്‍ ശ്രമിക്കരുത്; ധോണി തന്നോട് ദേഷ്യത്തോടെ സംസാരിച്ച സംഭവം വെളിപ്പെടുത്തി ഷമിക്യാപ്റ്റനെ പറ്റിക്കാന്‍ ശ്രമിക്കരുത്; ധോണി തന്നോട് ദേഷ്യത്തോടെ സംസാരിച്ച സംഭവം വെളിപ്പെടുത്തി ഷമി

എന്തും പകരം തരാം, മങ്കൂസ് ബാറ്റ് ഉപയോഗിക്കരുത്: ധോണി പറഞ്ഞത് വെളിപ്പെടുത്തി ഹെയ്ഡന്‍എന്തും പകരം തരാം, മങ്കൂസ് ബാറ്റ് ഉപയോഗിക്കരുത്: ധോണി പറഞ്ഞത് വെളിപ്പെടുത്തി ഹെയ്ഡന്‍

ഓള്‍ ടൈം ഏകദിന ഇലവനെ തിരഞ്ഞെടുത്ത് ദില്‍ഷന്‍; ടീമില്‍ ഒരു ഇന്ത്യന്‍ താരം മാത്രംഓള്‍ ടൈം ഏകദിന ഇലവനെ തിരഞ്ഞെടുത്ത് ദില്‍ഷന്‍; ടീമില്‍ ഒരു ഇന്ത്യന്‍ താരം മാത്രം

ഇതു കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ ഒരു ടീമംഗത്തെ ഒത്തുകളിക്കാന്‍ ഷഫീഖുള്ള പ്രേരിപ്പിച്ചതായും എന്നാല്‍ ഇതു പരാജയപ്പെടുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. നിയമലംഘനങ്ങള്‍ നടത്തുകയോ, അതിനു പ്രേരിപ്പിക്കുകയോ ചെയ്യുന്ന എല്ലാ താരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണിത്. ഇത്തരം സമീപനമുണ്ടായാല്‍ അക്കാര്യം വളരെ വേഗം തന്നെ എസിബിയുടെ ആന്റി കറപ്ക്ഷന്‍ വിഭാഗത്തെ അറിയിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ഖുറേശി വിശദമാക്കി. ഷഫീഖുള്ള കുറ്റസമ്മതം നടത്തിയതു കൊണ്ടു മാത്രമാണ് വിലക്ക് ആറു വര്‍ഷമായി കുറച്ചതെന്നും ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ ദൈര്‍ഘ്യമേറിയ വിലക്ക് ചുമത്തുമായിരുന്നുവെന്നും ഖുറേഷി അറിയിച്ചു.

Story first published: Monday, May 11, 2020, 9:58 [IST]
Other articles published on May 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X