വിലക്ക് നീക്കി, കളത്തിലേക്ക് തിരിച്ചുവരാനൊരുങ്ങി അഫ്ഗാനിസ്താന്‍ വെടിക്കെട്ട് താരം
കാബൂള്‍: വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ തയ്യാറെടുത്ത് അഫ്ഗാനിസ്താന്‍ വെടിക്കെട്ട് ഓപ്പണര്‍ മുഹമ്മദ് ഷഹ്‌സാദ്. ഷഹ്‌സാദിന്റെ വിലക്ക് നീക്കിയ വിവരം ഔദ്യോഗികമായി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ടിട്ടുണ്ട്. അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അച്ചടക്ക കമ്മിറ്റിക്ക് ഷഹ്‌സാദ് മാപ്പപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഫര്‍ഹാന്‍ യൂസഫ്‌സായി ചെയര്‍മാനായുള്ള കമ്മിറ്റി താരത്തിന്റെ വിലക്ക് നീക്കാന്‍ തീരുമാനിച്ചത്.
2019 ആഗസ്റ്റിലാണ് അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ ഷഹ്‌സാദിനെ വിലക്കിയത്. രാജ്യത്തിന്റെ പുറത്തുപോയപ്പോള്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചില്ലെന്നതാണ് താരത്തിനെതിരേ ഉയര്‍ന്ന ആരോപണം. ശേഷം 33കാരനായ താരം ഇംഗ്ലണ്ട് ലോകകപ്പ് കളിക്കാനെത്തിയെങ്കിലും കായിക ക്ഷമതയുടെ പേരില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഷഹ്‌സാദിനെ തഴയുകയായിരുന്നു.

ഇതിലെ അതൃപ്തി പര്യസമായിത്തന്നെ താരം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്തായാലും വിവാദങ്ങള്‍ കെട്ടടങ്ങിയതോടെ ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള അഫ്ഗാന്‍ ടീമില്‍ ഇടം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഷഹ്‌സാദുള്ളത്. അഫ്ഗാന്‍ ജഴ്‌സിയില്‍ രണ്ട് ടെസ്റ്റില്‍ നിന്ന് 69 റണ്‍സും 84 ഏകദിനത്തില്‍ നിന്ന് 131 റണ്‍സും 65ടി20യില്‍ നിന്ന് 1936 റണ്‍സുമാണ് ഷഹ്‌സാദ് നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications