Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഞങ്ങള്‍ മുങ്ങി, നിങ്ങളെയും മുക്കും!! അഫ്ഗാന്‍ നായകന്റെ മുന്നറിയിപ്പ്... ആരൊക്കെ വീഴും?

ലണ്ടന്‍: ഈ ലോകകപ്പില്‍ കളിച്ച എല്ലാ മല്‍സരങ്ങളിലും തോറ്റ ടീമെന്ന നാണക്കേട് പേറുന്നവരാണ് അഫ്ഗാനിസ്താന്‍. ആറു മല്‍സരങ്ങളിലും പരാജയമേറ്റുവാങ്ങിയ അഫ്ഗാന്‍ ഇതിനകം ലോകകപ്പില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. അട്ടിമറി പ്രതീക്ഷകളുമായി ടൂര്‍ണമെന്റിനെത്തിയ അഫ്ഗാന്‍ ദയനീയ പ്രകടനമാണ് മുന്‍ മല്‍സരങ്ങളിലെല്ലാം കാഴ്ചവച്ചത്.

ശേഷിച്ച മൂന്നു കളികളില്‍ ഇനി കൈയ്‌മെയ് മറന്ന് പോരാടാന്‍ തന്നെ അഫ്ഗാന്‍ ടീം തീരുമാനിച്ചത്. ഒന്നും നഷ്ടപ്പെടാനില്ലാത്തതിനാല്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ഇനിയുള്ള മല്‍സരങ്ങളില്‍ പുറത്തെടുക്കുമെന്ന് അഫ്ഗാന്‍ നായകന്‍ ഗുല്‍ബബദിന്‍ നൈബ് വ്യക്തമാക്കി.

എതിരാളികള്‍ക്ക് മുന്നറിയിപ്പ്

എതിരാളികള്‍ക്ക് മുന്നറിയിപ്പ്

ഒന്നും നഷ്ടപ്പെടാനില്ലാത്ത തങ്ങള്‍ മറ്റു ടീമുകളുടെ സാധ്യതകള്‍ക്കു ഭീഷണിയുയര്‍ത്തുമെന്ന മുന്നറിയിപ്പാണ് നൈബ് നല്‍കിയത്. ബംഗ്ലാദേശിനെതിരേ ഇന്നു നടക്കാനിരിക്കുന്ന മല്‍സരത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങള്‍ മുങ്ങിക്കഴിഞ്ഞു, ഇനി നിങ്ങളെയും മുക്കുമെന്നാണ് ചിരിയോട് കൂടി നൈബ് പറഞ്ഞത്. ശേഷിച്ച മല്‍സരങ്ങളിലെങ്കിലും ജയിച്ച് തലയുയര്‍ത്തി മടങ്ങാനാണ് ഇനി അഫ്ഗാന്‍ ടീമിന്റെ ശ്രമം.

ഇന്ത്യയെ വിറപ്പിച്ചിരുന്നു

ഇന്ത്യയെ വിറപ്പിച്ചിരുന്നു

തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കിരീട ഫേവറിറ്റുകളിലൊന്നായ ഇന്ത്യയെ അഫ്ഗാന്‍ വിറപ്പിച്ചിരുന്നു. 11 റണ്‍സിന്റെ നേരിയ വിജയമാണ് ഇന്ത്യ മല്‍സരത്തില്‍ സ്വന്തമാക്കിയത്. ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ഇന്ത്യയെ 224 റണ്‍സിലൊതുക്കിയപ്പോള്‍ അഫ്ഗാന്‍ അട്ടിമറി ജയം മണത്തിരുന്നു. എന്നാല്‍ ബൗളര്‍മാരുടെ മികവില്‍ ഇന്ത്യ രക്ഷപ്പെടുകയായിരുന്നു.
ഹാട്രിക്കുള്‍പ്പെടെ നാലു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരും ചേര്‍ന്ന് അഫ്ഗാനെ എറിഞ്ഞൊതുക്കുകയായിരുന്നു.

ഇനിയുള്ള കളികള്‍

ഇനിയുള്ള കളികള്‍

ലോകകപ്പില്‍ ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ ജയിക്കുക അഫ്ഗാനെ സംബന്ധിച്ച് അസാധ്യമായ കാര്യമല്ല. കാരണം മുന്‍നിര ടീമുകളെയൊക്കെ അഫ്ഗാന്‍ ഇതിനകം നേരിട്ടു കഴിഞ്ഞു. ഇന്നു ബംഗ്ലാദേശിനെതിരേ നടക്കുന്ന മല്‍സരത്തിനു ശേഷം പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസുമായാണ് അഫ്ഗാന് ഏറ്റുമുട്ടാനുള്ളത്. ഇവര്‍ക്കെതിരേ ജയിക്കാനുള്ള ശേഷി അഫ്ഗാന്‍ ടീമിനുണ്ട്.
ബംഗ്ലാദേശ്, പാകിസ്താന്‍, വിന്‍ഡീസ് എന്നീ മൂന്നു ടീമുകള്‍ക്കും സെമി പ്രതീക്ഷ കാക്കാന്‍ അഫ്ഗാനെ തോല്‍പ്പിക്കേണ്ടതുമുണ്ട്. ഇവരില്‍ ആരുടെയൊക്കെ വഴി അഫ്ഗാന്‍ മുടക്കുമെന്നാണ് ഇനി അറിയാനുള്ളത്.

Story first published: Monday, June 24, 2019, 12:08 [IST]
Other articles published on Jun 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+