Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ്: മാലിക്ക് രക്ഷകനായി... അഫ്ഗാന്‍ വെല്ലുവിളി മറികടന്ന് പാകിസ്താന്‍, ത്രില്ലിങ് ജയം

1
44053
അഫ്ഗാനെ തോൽപ്പിച്ച് പാക്കിസ്ഥാൻ കുത്തിച്ചുകയറി | Oneindia Malayalam

അബുദാബി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്താന്റെ അട്ടിമറി മോഹങ്ങള്‍ തല്ലിക്കെടുത്തി മുന്‍ ജേതാക്കളായ പാകിസ്താനു ത്രസിപ്പിക്കുന്ന ജയം. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട പാകിസ്താനെ മുന്‍ ക്യാപ്റ്റന്‍ ശുഐബ് മാലിക്കിന്റെ (51*) വീരോചിത ഇന്നിങ്‌സാണ് രക്ഷിച്ചത്. ആവേശകരമായ മല്‍സരത്തില്‍ മൂന്നു വിക്കറ്റിനാണ് പാക് പട അഫ്ഗാനെ മറികടന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തി.

1

മറുപടിയില്‍ 49.3 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 10 റണ്‍സ് വേണമെന്നിരിക്കെ രണ്ടാം പന്ത് സിക്‌സറിലേക്കും മൂന്നാമത്തെ പന്ത് ബൗണ്ടറിയിലേക്കും പായിച്ച് മാലിക്ക് ടീമിന്റെ ഹീറോയായി. 43 പന്തുകളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കാണ് മാലിക്ക് 51 റണ്‍സെടുത്തത്. ഫഖര്‍ സമാനെ അക്കൗണ്ട് തുറക്കും മുമ്പ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഇമാമുള്‍ ഹഖും ബാബര്‍ അസമും ചേര്‍ന്നുണ്ടാക്കിയ സെഞ്ച്വറി കൂട്ടുകെട്ട് പാകിസ്താനെ കരകയറ്റുകയായിരുന്നു. 80 റണ്‍സെടുത്ത ഇമാമാണ് ടോപ്‌സ്‌കോറര്‍. ബാബര്‍ 66 റണ്‍സിനു പുറത്തായി. 104 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഇമാമിന്റെ ഇന്നിങ്‌സെങ്കില്‍ ബാബര്‍ 94 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും നേടി

നേരത്തേ ഹഷ്മത്തുള്ള ഷാഹിദി (97*), ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍ (67) എന്നിവരുടെ ഇന്നിങ്‌സുകളാണ് അഫ്ഗാനെ മികച്ച സ്‌കോറിലെത്തിച്ചത്. 118 പന്തുകൡ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ഹഷ്മത്തുള്ളയുടെ ഇന്നിങ്‌സ്. എന്നാല്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത അസ്ഗര്‍ 56 പന്തുകളില്‍ അഞ്ചു സിക്‌സറും രണ്ടു ബൗണ്ടറികളും പറത്തി. റഹ്മത്ത് ഷാ (36), മുഹമ്മദ് ഷഹ്‌സാദ് (20) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. പാകിസ്താനു വേണ്ടി മുഹമ്മദ് നവാസ് മൂന്നും ഷഹീന്‍ അഫ്രീഡി രണ്ടും വിക്കറ്റെടുത്തു.

Story first published: Saturday, September 22, 2018, 1:34 [IST]
Other articles published on Sep 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+