Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19: അഫ്ഗാന്‍ അദ്ഭുതം തീരുന്നില്ല... കിവികളുടെ ചിറകരിഞ്ഞ് സെമി ഫൈനലില്‍

ക്രൈസ്റ്റ്ചര്‍ച്ച്: ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിലെ കറുത്ത കുതിരകളായി അഫ്ഗാനിസ്താന്‍ മാറിയിരിക്കുകയാണ്. ആദ്യ കളിയില്‍ മുന്‍ ചാംപ്യന്‍മാരും കിരീട ഫേവറിറ്റുകളുമായ പാകിസ്താനെ അട്ടിമറിച്ച അഫ്ഗാന്‍ ഇപ്പോഴിതാ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന്റെയും കഥ കഴിച്ചു. മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ 202 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെ അഫ്ഗാന്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്ക് മുന്നേറി.

1

നേരത്തേ നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരുള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് ഒന്നാംസ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തിയ ന്യൂസിലന്‍ഡ് അഫ്ഗാനെതിരേ തകര്‍ന്നടിയുകയായിരുന്നു. ബാറ്റിങിലും ബൗളിങിലുമെല്ലാം അഫ്ഗാന്‍ ആതിഥേയരെ നിഷ്പ്രഭരാക്കി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 309 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. അഫ്ഗാന്‍ നിരയില്‍ നാലു പേര്‍ അര്‍ധസെഞ്ച്വറി കണ്ടെത്തി. റഹ്മത്തുള്ള ഗുര്‍ബാസ് (69), ഇബ്രാഹിം സദ്രാന്‍ (68), ബഹീര്‍ ഷാ (67), അസ്മത്തുള്ള ഒമര്‍സായ് (66) എന്നിവരാണ് ടീമിനായി തിളങ്ങിയത്.

2

മറുപടി ബാറ്റിങില്‍ അഫ്ഗാന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ കിവികള്‍ക്കു മറുപടിയുണ്ടായിരുന്നില്ല. 28.1 ഓവറില്‍ വെറും 107 റണ്‍സില്‍ കിവികള്‍ ചിറകറ്റുവീണു. നാലു പേര്‍ മാത്രമാണ് ആതിഥേയ നിരയില്‍ രണ്ടക്കം തികച്ചത്. ഒരാള്‍ പോലും 40 റണ്‍സ് കടന്നില്ല. കേറ്റെന്‍ ക്ലാര്‍ക്ക് (38), ഡെയ്ല്‍ ഫിലിപ്‌സ് (31) എന്നിവരുടെ ചെറുത്തുനിപ്പ് കൂടി ഇല്ലായിരുന്നെങ്കില്‍ ന്യൂസിലന്‍ഡിന്റെ പതനം ഇതിലും ഭീകരമാവുമായിരുന്നു.

3

നാലു വിക്കറ്റ് വീതമെടുത്ത മുജീബും ഖയസ് അഹമ്മദുമാണ് കിവി ബാറ്റിങ് നിരയില്‍ നാശം വിതച്ചത്. വാലറ്റത്ത് വെറും 23 പന്തില്‍ മൂന്നു ബൗണ്ടറികളും ഏഴു കൂറ്റന്‍ സിക്‌സറുമടക്കം 66 റണ്‍സ് വാരിക്കൂട്ടിയ അഫ്ഗാന്‍ താരം അസ്മത്തുള്ള ഒമര്‍സായ് ആണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Thursday, January 25, 2018, 10:05 [IST]
Other articles published on Jan 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+