Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടി20യിലും അയര്‍ലന്‍ഡിനെ തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍

ഗ്രേയ്റ്റര്‍ നോയിഡ: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. രണ്ടാം ടി20യില്‍ 21 റണ്‍സിന് വിജയിച്ച അഫ്ഗാന്‍ മൂന്ന് മത്സര പരമ്പര 2-0ന് നേടുകയായിരുന്നു. രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അയര്‍ലന്‍ഡിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുജീബുര്‍ റഹ്മാന്‍ ബൗളിങ്ങാണ് അഫ്ഗാന് കരുത്തായത്. മുജീബുര്‍ റഹ്മാനാണ് കളിയിലെ താരം.

ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റ്‌ചെയ്ത അഫ്ഗാന്‍ നിരയില്‍ ക്യാപ്റ്റന്‍ അസ്ഹര്‍ അഫ്ഗാന്‍ (49) ടോപ് സ്‌കോററായി. 28 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും എള്‍പ്പെടെയായിരുന്നു നായകന്റെ ബാറ്റിങ് വെടിക്കെട്ട്. എന്നാല്‍ അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സകലെ യങിന് വിക്കറ്റ് സമ്മാനിക്കേണ്ടി വന്നു. ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് 30 പന്തില്‍ മൂന്ന് സിക്‌സ് ഉള്‍പ്പെടെ 35 റണ്‍സെടുത്തപ്പോള്‍ ഹസ്‌റത്തുള്ള സസായി 33 പന്തില്‍ ഒരു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 28 റണ്‍സ് നേടി.ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി 17 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 27 റണ്‍സ് നേടി. നജൂബുല്ല സദ്രാന്‍ ഒമ്പത് പന്തില്‍ രണ്ട് സിക്‌സുള്‍പ്പെടെ 16 റണ്‍സും ഗുല്‍ബാഡിന്‍ നയ്ബ് നാല് പന്തില്‍ രണ്ട് സിക്‌സുള്‍പ്പെടെ 13 റണ്‍സുമായും പുറത്താകാതെ നിന്നു. അയര്‍ലന്‍ഡിനുവേണ്ടി റാന്‍കിന്‍, ക്രയ്ഗ് യങ്, ഗാരത് ഡിലാനി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

afgvsire

മറുപടിക്കിറങ്ങിയ അയര്‍ലന്‍ഡിനുവേണ്ടി ക്യാപ്റ്റന്‍ ആന്‍ഡി ബാല്‍ബിര്‍ണി (46) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം നേടാനായില്ല. 25 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമാണ് താരം നേടിയത്. ഹാരി ടെക്ടര്‍ 29 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 37 റണ്‍സും കെവിന്‍ ഒബ്രിയാന്‍ 11 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 19 റണ്‍സും നേടി. കൃത്യമായ ഇടവേളയില്‍ വിക്കറ്റ് വീഴ്ത്തിയ അഫ്ഗാന്‍ ബൗളര്‍മാരുടെ പ്രകടനമാണ് വിജയത്തില്‍ നിര്‍ണ്ണായകമായത്. നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങിയാണ് മുജീബുര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഷാപൂര്‍ സദ്രാന്‍, ഗുല്‍ബാഡിന്‍ നെയ്ബ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യ മത്സരത്തില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് അഫ്ഗാന്റെ ജയം.

Story first published: Monday, March 9, 2020, 9:12 [IST]
Other articles published on Mar 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+