Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിന് അഫ്ഗാനും തയ്യാര്‍, 23 അംഗ ടീം പ്രഖ്യാപിച്ചു.. അസ്ഗറിന് പകരം ഗുല്‍ബദിന്‍ നയിക്കും

കാബൂള്‍: മേയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഗാസിസ്താന്‍ ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പരിശീലന ക്യാംപിലേക്കുള്ള 23പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ക്യാംപില്‍ നിന്നായിരിക്കും ലോകകപ്പിന്റെ അന്തിമ സംഘത്തെ അഫ്ഗാന്‍ കണ്ടെത്തുക. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട അസ്ഗര്‍ അഫ്ഗാനെ ലോകകപ്പ് ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. അസ്ഗറിനു പകരം ഗുല്‍ബദിന്‍ നയ്ബായിരിക്കും ലോകകപ്പില്‍ അഫ്ഗാനെ നയിക്കുക. യുവ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനായിരിക്കും ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

afgan

ദക്ഷിണാഫ്രിക്കയിലെ പരിശീലന ക്യാംപില്‍ ആറു പരിശീലന മല്‍സരങ്ങള്‍ അറഫ്ഗാന്‍ കളിക്കും. തുടര്‍ന്നായിരിക്കും ടീം നാട്ടില്‍ തിരിച്ചെത്തുക. അതിനു ശേഷമായിരിക്കും ലോകകപ്പിനുള്ള 15 അംഗ ടീമിനെ അഫ്ഗാന്‍ പ്രഖ്യാപിക്കുന്നത്. ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേ ജൂണ്‍ ഒന്നിനാണ് അഫ്ഗാന്റെ ആദ്യത്തെ മല്‍സരം.

ലോകകപ്പിനുള്ള 23 അംഗ അഫ്ഗാന്‍ ടീം

ഗുല്‍ബദിന്‍ നയ്ബ് (ക്യാപ്റ്റന്‍), റാഷിദ് ഖാന്‍, മുഹമ്മദ് ഷഹ്‌സാദ്, നൂര്‍ അലി സദ്രാന്‍, ഹസ്‌റത്തുള്ള സസായ്, ഉസ്മാന്‍ ഖാനി, അസ്ഗര്‍ അഫ്ഗാന്‍, ഹഷ്മത്തുള്ള ഷാഹിദി, റഹ്മത്ത് ഷാ, മുഹമ്മദ് നബി, നജീബ് സദ്രാന്‍, ദര്‍വിഷ് റസൂലി, മുജീബുര്‍ റഹ്മാന്‍, ഷഫീഖുള്ളള ഷഫാഖ്, ദോലത്ത് സദ്രാന്‍, അഫ്താബ് ആലം, ഷപൂര്‍ സദ്രാന്‍, ഹമീദ് ഹസ്സന്‍, കരീം ജന്നത്ത്, ഖയസ് അഹമ്മദ്, ഷറഫുദ്ദീന്‍ അഷ്‌റഫ്, സയീദ് ഷിര്‍സാദ്, സമിയുള്ള ഷെന്‍വാരി.

Story first published: Saturday, April 6, 2019, 15:57 [IST]
Other articles published on Apr 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+