ബൗണ്ടറിക്ക് ശ്രമിച്ചപ്പോള്‍ സിക്‌സര്‍!! കോലി നല്‍കിയ 'മാന്ത്രിക ബാറ്റ്' മോഷണം പോയെന്ന് റാഷിദ്
ലണ്ടന്‍: നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു വിശേഷിക്കപ്പെടുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. പല ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ത്തു മുന്നേറുന്ന അദ്ദേഹം കരിയറിലാദ്യമായി ഇന്ത്യയെ ഏകദിന ലോകകപ്പില്‍ നയിക്കാനൊരുങ്ങുകയാണ്.
അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷനായ റാഷിദ് ഖാന്‍ കോലി തനിക്കു നല്‍കിയ ഒരു സ്‌പെഷ്യല്‍ ഗിഫ്റ്റ് മോഷണം പോയതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ ലോകകപ്പില്‍ അഫ്ഗാന്റെ തുറുപ്പുചീട്ട് കൂടിയാണ് അദ്ദേഹം. ലോകകപ്പില്‍ ഇന്ത്യയും അഫ്ഗാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ കോലിയും റാഷിദും മുഖാമുഖം വരുമെന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ മല്‍സരത്തെ കാത്തിരിക്കുന്നത്.

കോലി ബാറ്റ് സമ്മാനിച്ചു
കോലി നല്‍കിയ ബാറ്റാണ് മോഷണം പോയിരിക്കുന്നതെന്നു റാഷിദ് പറഞ്ഞു. ലോകത്തിലെ മുന്‍ ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും ബാറ്റ് ചോദിച്ചു വാങ്ങുകയെന്നത് റാഷിദിന്റെ ഹോബിയാണ്. ഇങ്ങനെയാണ് കോലിയുടെ ബാറ്റ് അദ്ദേഹത്തിനു ലഭിച്ചത്.
ബാറ്റിങിനെക്കുറിച്ച് പഠിക്കുമ്പോള്‍ നല്ല ബാറ്റ് കൂടിയേ തീരൂ. നല്ല കുറച്ച് ബാറ്റുകള്‍ താരങ്ങളില്‍ നിന്നു തന്നെ വാങ്ങിയിട്ടുണ്ട്. കോലി, ഡേവിഡ് വാര്‍ണര്‍, ലോകേഷ് രാഹുല്‍ ഇവരെല്ലാം ഉപയോഗിച്ച ബാറ്റ് വാങ്ങിയിട്ടുണ്ട്. ലോകകപ്പില്‍ ബാറ്റിങിലും കുറച്ചു റണ്‍സെടുക്കാന്‍ ഇതു തന്നെ സഹായിക്കുമെന്നും റാഷിദ് വിശദമാക്കി.

ബാറ്റ് മോഷണം പോയി
കോലി തനിക്കു സമ്മാനിച്ച ബാറ്റ് മോഷണം പോയതായി റാഷിദ് വെളിപ്പെടുത്തി. മറ്റാരുമല്ല, തന്റെ ടീമംഗവും മുന്‍ ക്യാപ്റ്റനുമായിരുന്ന അസ്ഗര്‍ അഫ്ഗാനാണ് ബാറ്റ് മോഷ്ടിച്ചതെന്നും സ്പിന്നര്‍ പറയുന്നു.
അയര്‍ലാന്‍ഡിനെതിരായ കളിയില്‍ ഈ ബാറ്റാണ് താന്‍ ഉപയോഗിച്ചത്.
ഒരു പന്തില്‍ സിക്‌സറും നേടി. പക്ഷെ ബൗണ്ടറിക്കാണ് അപ്പോള്‍ ശ്രമിച്ചതെങ്കിലും അതു സിക്‌സാവുകയായിരുന്നു. എന്താണ് അപ്പോള്‍ സംഭവിച്ചതെന്ന ആകാംക്ഷ തോന്നി. സത്യത്തില്‍ സിക്‌സറിനാണോ ശ്രമിച്ചത്? അങ്ങനെ പലതും മനസ്സിലൂടെ കടന്നുപോയി. കോലി നല്‍കിയ ആ ബാറ്റിന് എന്തോ പ്രത്യേക കഴിവുണ്ടെന്നാണ് അപ്പോള്‍ മനസ്സ് പറഞ്ഞതെന്നും റാഷിദ് വിശദമാക്കി.

ചോദിച്ചപ്പോള്‍ നല്‍കിയില്ല
അയര്‍ലാന്‍ഡിനെതിരായ ഇന്നിങ്‌സ് കഴിഞ്ഞ് പവലിയനില്‍ തിരിച്ചെത്തിയതിനു പിന്നാലെ അന്നത്തെ ക്യാപ്റ്റനായിരുന്ന അസ്ഗര്‍ തന്നോട് ബാറ്റ് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. പറ്റില്ലെന്നായിരുന്നു തന്റെ മറുപടി.
എന്നാല്‍ ആരുമറിയാതെ തന്റെ ബാഗില്‍ നിന്നും ബാറ്റെടുത്ത് അസ്ഗര്‍ സ്വന്തം ബാഗിലേക്ക് മാറ്റി. വളരെ പ്രത്യേകതയുള്ള ബാറ്റാണത്. ലോകകപ്പില്‍ അസ്ഗറിന് ആ ബാറ്റ് കൊണ്ട് കാര്യമായി റണ്‍സ് നേടാന്‍ കഴിയാതെ തനിക്കു തിരിച്ചു തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിരിയോടെ റാഷിദ് പറയുന്നു.
റാഷിദ് മനസ്സ് തുറക്കുന്നു
അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനുമായുള്ള അഭിമുഖത്തിന്റെ വീഡിയോ കാണാം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications