Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: അഫ്ഗാന്റെ ലക്ഷ്യം ചെറുതല്ല, കേട്ടാല്‍ ഞെട്ടും!! വെളിപ്പെടുത്തി മുഖ്യ സെലക്ടര്‍

ലോകകപ്പിൽ അഫ്‌ഗാനെ പേടിക്കണം

കാബൂള്‍: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലെ കറുത്ത കുതിരകളാവാനുള്ള പടയൊരുക്കത്തിലാണ് ഏഷ്യയിലെ പുതിയ ക്രിക്കറ്റ് ശക്തികളായി മാറിക്കൊണ്ടിരിക്കുന്ന അഫ്ഗാനിസ്താന്‍. ലോകകപ്പില്‍ ടീമിന്റെ ലക്ഷ്യത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മുഖ്യ സെലക്ടറായ ദൗലത്ത് ഖാന്‍ അഹമ്മദ്‌സായ്. ലോകകപ്പിന്റെ സെമി ഫൈനലിലെത്തുകയാണ് അഫ്ഗാന്റെ മുഖ്യ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

AFGAN

2010ലെ ടി20 ലോകകപ്പിനു ശേഷമാണ് അഫ്ഗാന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയാരംഭിക്കുന്നത്. അതിനു ശേഷം നടന്ന ഐസിസിയുടെ എല്ലാ ടൂര്‍ണമെന്റുകളിലേക്കും യോഗ്യത നേടാന്‍ അവര്‍ക്കു സാധിച്ചു. 2015ലെ ഏകദിന ലോകകപ്പിലാണ് അഫ്ഗാന്‍ കന്നി ലോകകപ്പ് വിജയം കൊയ്തത്. അന്നു സ്‌കോട്ട്‌ലാന്‍ഡിനെ അഫ്ഗാന്‍ മുട്ടുകുത്തിക്കുകയായിരുന്നു. വീണ്ടുമൊരു ലോകകപ്പ് പടിവാതില്‍ക്കെ എത്തി നില്‍ക്കുമ്പോള്‍ ലോക ക്രിക്കറ്റിലെ ഏതു വമ്പന്‍മാരെയും ഞെട്ടിക്കാന്‍ ശേഷിയമുള്ള സംഘമായി അഫ്ഗാന്‍ മാറിയിരിക്കുന്നു.

rashid

റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുഹമ്മദ് ഷഹ്‌സാദ്, മുജീബുര്‍ റഹ്മാന്‍ തുടങ്ങി ഒരുപിടി മാച്ച് വിന്നര്‍മാര്‍ അഫ്ഗാന്‍ നിരയിലുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പില്‍ ശ്രദ്ധേയമായ പ്രകടനമാണ് അഫ്ഗാന്‍ കാഴ്ചവച്ചത്. ഇന്ത്യയെ വിറപ്പിച്ചു വിട്ട അവര്‍ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരെ വീഴ്ത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ യോഗ്യതാ ടൂര്‍ണമെന്റില്‍ ചാംപ്യന്മാരായാണ് അഫ്ഗാന്‍ ലോകകപ്പിനു ടിക്കറ്റെടുത്തത്. ഫൈനലില്‍ ക്രിസ് ഗെയ്‌ലുള്‍പ്പെട്ട ശക്തമായ വിന്‍ഡീസ് ടീമിനെ അവര്‍ തകര്‍ത്തുവിടുകയായിരുന്നു.

Story first published: Thursday, May 9, 2019, 15:51 [IST]
Other articles published on May 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+