പിഴവ് തന്റേതല്ല, കാരണക്കാരന്‍ സൂര്യന്‍, സൂര്യനെ പ്രതിക്കൂട്ടിലാക്കിയ അഫ്ഗാന്‍ നായകന് ട്രോള്‍ മഴ..
ലീഡ്‌സ്: ലോകകപ്പില്‍ കളിച്ച ഒമ്പത് മല്‍സരങ്ങളിലും പരാജയപ്പെട്ട് നാണക്കേടുമായാണ് അഫ്ഗാനിസ്താന്‍ ടീം നാട്ടിലേക്കു മടങ്ങുന്നത്. നേരത്തേ ടൂര്‍ണമെന്റില്‍ പല വമ്പന്‍മാരെയും വീഴ്ത്തി കറുത്ത കുതിരകളാവുമെന്ന് പ്രവചിക്കപ്പെട്ട ടീമായിരുന്നു അഫ്ഗാന്റേത്. ചില മല്‍സരങ്ങളില്‍ വിജയപ്രതീക്ഷ നല്‍കിയെങ്കിലും മറ്റുള്ളവയിലെല്ലാം ദയനീയമായാണ് അഫ്ഗാന്‍ തോറ്റത്.
വ്യാഴാഴ്ച തങ്ങളുടെ അവസാന കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനോടു 23 റണ്‍സിന് അഫ്ഗാന്‍ പരാജയം സമ്മതിച്ചിരുന്നു. ഈ മല്‍സരത്തില്‍ ഒരു അനായാസ ക്യാച്ച് നഷ്ടപ്പെടുത്തിയതിന്റെ പേരില്‍ പരിഹാസം നേരിടുകയാണ് അഫ്ഗാന്‍ ക്യാപ്റ്റന്‍ ഗുല്‍ബദിന്‍ നൈബ്.

ക്യാച്ച് പാഴാക്കി
വിന്‍ഡീസിന്റെ ഇന്നിങ്‌സിലെ അവസാനത്തെ പന്തിലാണ് നൈബ് ക്യാച്ച് നഷ്ടപ്പെടുത്തിയത്. സയ്ദ് ഷിര്‍സാദിന്റെ ബൗളിങില്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിന്റെ ഷോട്ട് ബൗണ്ടറി ലൈനിന് അരികിലുള്ളള നൈബിന് പിടികൂടാവുന്നതായിരുന്നു. എന്നാല്‍ കൈകളിലേക്കു വന്ന പന്ത് ക്യാച്ച് ചെയ്യാന്‍ ശ്രമിക്കാതെ നൈബ് തലയില്‍ കൈ വയ്ക്കുകയായിരുന്നു.
പന്ത് തലയില്‍ പതിക്കുമെന്ന ഭയത്തെ തുടര്‍ന്നായിരുന്നു ഇത്. ഈ ഷോട്ട് ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു. നിരാശനായി ബൗളറെ നോക്കിയ നൈബ് പല തവണ സൂര്യവെളിച്ചത്തെ കുറ്റം പറയുന്നതും കാണാമായിരുന്നു. ഇതാണ് ട്രോളര്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്.
സൂര്യന്‍ നിങ്ങള്‍ക്കായി അഡ്ജസ്റ്റ് ചെയ്യില്ല
നൈബിനെ പരിഹസിച്ചു കൊണ്ട് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്നത്. സൂര്യന്‍ പോലും ഗുല്‍ബദിന് എതിരാണ്. സൂര്യന്‍ നിങ്ങള്‍ക്കായി അഡ്ജസ്റ്റ് ചെയ്യില്ല. നിങ്ങള്‍ സൂര്യനു വേണ്ടി അഡ്ജസ്റ്റ് ചെയ്‌തേ മതിയാവൂവെന്നായിരുന്നു ഒരു ട്വീറ്റ്.
സൂര്യന്‍ 1 - ഗുല്‍ബദിന്‍ 0, ഈ വര്‍ഷത്തെ ഓസ്‌കര്‍ ഗുല്‍ബദിന് തന്നെ, ഇങ്ങനെ ആരാണ് ക്യാച്ച് നഷ്ടപപ്പെടുത്തുക? എന്നിങ്ങനെ പോവുന്നു മറ്റു ട്രോളുകള്‍

അഫ്ഗാന്‍ പൊരുതിത്തോറ്റു
വിന്‍ഡീസിനെതിരേ അഫ്ഗാന്‍ പൊരുതി നോക്കിയാണ് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ആറു വിക്കറ്റിന് 311 റണ്‍സ് അടിച്ചെടുത്തു. മറുപടിയില്‍ ഗുല്‍ബദിന്‍ (5) തുടക്കത്തില്‍ പുറത്തായെങ്കിലും 288 റണ്‍സ് നേടാന്‍ അഫ്ഗാന് കഴിഞ്ഞു.
ഇന്നിങ്‌സിലെ അവസാന പന്തിലാണ് അഫ്ഗാന്‍ ഓള്‍ഔട്ടായത്. ഇക്രാം അലി ഖിലിയും (86) റഹ്മത്ത് ഷായുമാണ് (62) അഫ്ഗാന്റെ പ്രഘാന സ്‌കോറര്‍മാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications