Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

1999 ലോകകപ്പ് ഫൈനല്‍ തോൽവിയെക്കാളും ദുരന്തം.. അക്രം - അക്തർ പരസ്യവീഡിയോ വലിച്ചുകീറി സോഷ്യൽ മീഡിയ!!

ഫാസ്റ്റ് ബൗളർമാരുടെ പറുദീസയായ പാകിസ്താനിലെ സൂപ്പർ ബൗളർമാരിൽ രണ്ടുപേരാണ് വസിം അക്രവും ഷോയിബ് അക്തറും. സ്വിംഗും യോർക്കറുമാണ് അക്രമിന്റെ ആയുധങ്ങളെങ്കിൽ വേഗതയാണ് അക്തറിന്റെ മുഖമുദ്ര. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ബൗളർമാരുടെ കൂട്ടത്തിലാണ് ഇരുവരുടെയും സ്ഥാനം. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും രണ്ടുപേരും കൂടി ഒരു പരസ്യത്തിൽ അഭിനയിച്ച് മാരകമായി വെറുപ്പിക്കുകയാണ് ഇപ്പോൾ, കാണാം സോഷ്യൽ മീഡിയ പ്രതികരണങ്ങൾ.

1999ലെ ലോകകപ്പ് തോൽവി

1999ലെ ലോകകപ്പ് തോൽവി

1999 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റതിനെക്കാളും വലിയ ദുരന്തം എന്നാണ് സോഷ്യൽ മീഡിയ അക്രത്തിന്റെയും അക്തറിന്റെയും വീഡിയോയെ വിളിക്കുന്നത്. 99 ലോകകപ്പിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ വെറും 132 റൺസിന് പുറത്തായിരുന്നു. ഇത് അനായാസം പിന്തുടർന്ന് ഓസ്ട്രേലിയ ലോകകപ്പും നേടി.

ഇതാണാ പരസ്യം

ഇതാണാ പരസ്യം

ജിയോ ടിവിയിൽ അക്രമും അക്തറും ചേർന്ന് അവതരിപ്പിക്കുന്ന പരിപാടിയുടെ പ്രോമോ വീഡിയോയാണ് ആളുകളെ കരയിപ്പിക്കുന്നത്. വിശുദ്ധ മാസമായ റംസാനായിട്ട് പോലും ഈ വീഡിയോ സഹിക്കാൻ പറ്റുന്നില്ല എന്നാണ് ആളുകൾ ഇതേക്കുറിച്ച് പറയുന്നത്. ഇതിഹാസ ബൗളർമാരുടെ ഇതിഹാസ കോമഡിയാണ് ആളുകളെ കരയിപ്പിക്കുന്നത്.

കുട്ടിക്കാല ഹീറോസ്

കുട്ടിക്കാല ഹീറോസ്

കുട്ടിക്കാലത്തെ ഹീറോസ് എങ്ങനെ ഒരു ദിവസം കൊണ്ട് സീറോ ആയി മാറുന്നു എന്നറിയണമെങ്കിൽ അക്രത്തിന്റെയും അക്തറിന്റെയും വീഡിയോ കണ്ടാൽ മതി എന്നാണ് ആളുകൾ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ പറയുന്നത്.

കോമാളികളെപ്പോലെ

കോമാളികളെപ്പോലെ

അക്തറിനെയും അക്രമിനെയും കണ്ടാൽ കോമാളികളെ പോലെ തോന്നുന്നു എന്നാണ് ട്വിറ്ററിൽ ചിലർ പറയുന്നത്. കഴിവിന്റെ പരമാവധി താരങ്ങൾ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അഭിനയം ഇവർക്ക് പറഞ്ഞ പണിയല്ലെന്നും പറയുന്നവരും ഉണ്ട്.

Story first published: Thursday, June 1, 2017, 16:33 [IST]
Other articles published on Jun 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+