വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിനോദ് റായ് പണി തുടങ്ങി, പലരുടെയും ചീട്ടുകീറി, അടുത്ത ഇര ?

മുന്‍ ഭരണസമിതി നിയമിച്ച ജീവനക്കാരെയാണ് പുറത്താക്കിയത്

By Manu

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ മുന്‍ സിഎജി വിനോദ് റായ് ശരിയാക്കിത്തുടങ്ങി. ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കം അദ്ദേഹം നിലവിലെ ഭരണസമിതിയിലെ പലരെയും പുറത്താക്കി. മുന്‍ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍ക്കെ എന്നിവര്‍ ഭരണത്തിലിരുന്നപ്പോള്‍ നിയമിച്ചവരെയാണ് റായ് ഇപ്പോള്‍ മാറ്റിയത്.

rai

നേരത്തേ ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം നേരിട്ട മുന്‍ മീഡിയ മാനേജര്‍ നിഷാന്ത് അറോറയും പുറത്താക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ടെന്നാണ് റിപോര്‍ട്ട്. മറ്റുള്ളവരെക്കുറിച്ച് ബിസിസിഐ വിവരം പുറത്തുവിട്ടിട്ടില്ല.

bcci

ബിസിസിഐയെ അഴിമതി വിമുക്തമാക്കുന്നതിനായി ജസ്റ്റിസ് ലോധ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ഠാക്കൂറിനെയും ഷിര്‍ക്കെയെയും നീക്കിയത്. തുടര്‍ന്ന് അമിക്കസ് ക്യൂറിമാരായ ഗോപാല്‍ സുബ്രഹ്മണ്യവും അനില്‍ ധിവാനും ചേര്‍ന്ന് പുതിയ ഭരണാധികാരികളുടെ സ്ഥാനത്തേക്ക് പേര് കോടതിക്കു നിര്‍ദേശിക്കുകയായിരുന്നു. ജനുവരി 30നാണ് റായിയുടെ കീഴില്‍ നാലംഗ സമിതിയെ ബിസിസിഐയുടെ ഭരണച്ചുമതല സുപ്രീം കോടതി ഏല്‍പ്പിക്കുന്നത്. ചരിത്രകാരന്‍ രാമചന്ദ്രന്‍ ഗുഹ, വിക്രം ലിമായെ, മുന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഡയാന എഡുല്‍ജി എന്നിവരാണ് പാനലിലെ മറ്റു അംഗങ്ങള്‍.

Story first published: Monday, February 6, 2017, 13:04 [IST]
Other articles published on Feb 6, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X