Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്റമ്പൊന്നും നോക്കേണ്ട, ആദില്‍ റഷീദിന്റെ റണ്ണൗട്ട് സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റ്

ലണ്ടന്‍: ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള അഞ്ചാം ഏകദിന മത്സരത്തിനിടെ ഇംഗ്ലണ്ട് താരം ആദില്‍ റഷീദിന്റെ റണ്ണൗട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. മികച്ച ഫോമില്‍ കളിക്കുകയായിരുന്ന പാക് താരം ബാബര്‍ അസമിനെയാണ് റഷീദ് റണ്ണൗട്ടാക്കിയത്. മത്സരത്തില്‍ ഇംഗ്ലണ്ട് 54 റണ്‍സിന പാക്കിസ്ഥാനെ തോല്‍പ്പിച്ച് പരമ്പര 4-0 എന്ന നിലയില്‍ സ്വന്തമാക്കിയിരുന്നു.

adil-rashid

പാക്കിസ്ഥാന്‍ ഇന്നിങ്‌സിലെ 27-ാം ഓവറിലായിരുന്നു സംഭവം. ബാറ്റിങ് എന്‍ഡിലുണ്ടായിരുന്ന സര്‍ഫ്രാസ് പന്ത് ലെഗ് സൈഡിലേക്ക് ഫ് ളിക്ക് ചെയ്തു. ഇതിനിടെ ബൗളിങ് എന്‍ഡിലുണ്ടായിരുന്ന ബാബര്‍ അസം സിംഗിളിനായി ഓടിയിരുന്നു. സര്‍ഫ്രാസ് സഹതാരത്തെ മടക്കിയതോടെ ബാബര്‍ തിരിഞ്ഞോടി. പന്ത് കൈക്കലാക്കിയ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറാകട്ടെ ബൗളര്‍ റഷീദിന് എറിഞ്ഞുനല്‍കി. പന്ത് പിടിക്കുമ്പോള്‍ തിരിഞ്ഞുനില്‍ക്കുകയായിരുന്ന റഷീദ് സ്റ്റമ്പ് നോക്കാതെ പിറകിലോട്ടെറിഞ്ഞ് ബാബറിനെ പുറത്താക്കുകയായിരുന്നു.

ബാബറിന്റെ അപ്രതീക്ഷിത പുറത്താകല്‍ പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. 80 റണ്‍സെടുത്ത് ബാബര്‍ പുറത്തായത് നിര്‍ണാക കൂട്ടുകെട്ട് തകരാനും ഇടയാക്കി. റഷീദിന്റെ റണ്ണൗട്ട് സോഷ്യല്‍ മീഡിയ രണ്ടുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതേസമയം, നേരത്തെ എംഎസ് ധോണി ഈ രീതിയില്‍ റണ്ണൗട്ട് ആക്കിയതും ആരാധകര്‍ വീഡിയോ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നുണ്ട്.

Story first published: Monday, May 20, 2019, 14:06 [IST]
Other articles published on May 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+