Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൗളിംഗ്, ബാറ്റിംഗ്, ക്യാച്ച് ഒന്നുമില്ല; പണിയെടുക്കാതെ ഇംഗ്ലീഷ് താരത്തിന് 11 ലക്ഷം രൂപ

ലണ്ടന്‍: പണിയെടുക്കാതെ കാശ് വാങ്ങാന്‍ നാണമാകില്ലേ എന്ന ചോദ്യം ഇപ്പോള്‍ ഈ ക്രിക്കറ്റ് താരത്തോട് ചോദിച്ചാലും അധികമാകില്ല. ഇന്ത്യയെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഒരു ഇന്നിങ്‌സിനും, 159 റണ്ണിനും കെട്ടുകെട്ടിച്ച ഇംഗ്ലീഷ് ടീമിലെ അംഗം ആദില്‍ റഷീദാണ് കക്ഷി. തകര്‍പ്പന്‍ വിജയത്തിലൂടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ന് മുന്നിലുമെത്തിയ മത്സരത്തില്‍ റഷീദ് യഥാര്‍ത്ഥത്തില്‍ നോക്കുകുത്തിയായിരുന്നു എന്ന് വേണം പറയാന്‍.

ഇക്കാര്യത്തില്‍ ക്രിക്കറ്റ് ചരിത്രത്തിലെ കേവലം 14-ാമത്തെ താരമാണ് റഷീദ്. ബൗളിംഗ്, ബാറ്റിംഗ്, ക്യാച്ച് അല്ലെങ്കില്‍ ഒരു റണ്‍ഔട്ട് പോലുമില്ലാതെ ടെസ്റ്റ് മത്സരം പൂര്‍ത്തിയാക്കിയ നാണക്കേടാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. 13 വര്‍ഷത്തിനിടെ ഈ റെക്കോര്‍ഡ് കരസ്ഥമാക്കുന്ന ആദ്യ ഇംഗ്ലീഷ് താരവുമാണ് റഷീദ്. കാര്യമായി പണിയെടുത്തില്ലെങ്കിലും മാച്ച് ഫീ ഇനത്തില്‍ 12,500 പൗണ്ട് അതായത് 11,09,220 രൂപയും പോക്കറ്റിലാക്കി.

adilrashid

ലോര്‍ഡ്‌സില്‍ റഷീദിന് കാര്യമായി ഒന്നും ചെയ്യാന്‍ ഇന്ത്യ അവസരം നല്‍കിയില്ലെന്നതാണ് സത്യം. മഴയും, ഇംഗ്ലീഷ് പേസ് ബൗളര്‍മാരും കളംനിറഞ്ഞാണ് നാല് ദിവസവും കടന്നുപോയത്. വിരാട് കോലിയാകട്ടെ രണ്ട് സ്പിന്നര്‍മാരെ കളത്തിലിറക്കാനാണ് തീരുമാനിച്ചത്. ഇതിന്റെ ആവശ്യമുണ്ടായില്ലെന്ന് രവിചന്ദ്രന്‍ അശ്വിനും, കുല്‍ദീപ് യാദവും തെളിയിച്ചു. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് പേസര്‍മാരെ മാത്രം ആശ്രയിച്ചപ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര പൊളിഞ്ഞടുങ്ങി.

ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഒരുവട്ടം കൂടി തിളങ്ങിയപ്പോള്‍ ഇന്ത്യന്‍ നിരയിലെ ഒന്‍പത് വിക്കറ്റുകള്‍ അദ്ദേഹം കീശയിലാക്കി. ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ആകാശം മേഘാവൃതമായതിനാല്‍ റാഷിദിന്റെ സേവനം ഇംഗ്ലണ്ടിന് ആവശ്യമായി വന്നില്ല. റഷീദ് ബാറ്റ് ചെയ്യാന്‍ ബാക്കിനില്‍ക്കവെ റൂട്ട് 396ന് ഏഴ് എന്ന നിലയില്‍ ഇംഗ്ലീഷ് ഇന്നിംഗ്‌സ് ഡിക്ലെയര്‍ ചെയ്യുകയായിരുന്നു.

Story first published: Monday, August 13, 2018, 16:53 [IST]
Other articles published on Aug 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+