Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നൈക്കിയുടെ 'കാലം' കഴിഞ്ഞു, ഇന്ത്യന്‍ ജേഴ്‌സിക്കായി മത്സരിച്ച് പൂമയും അഡിഡാസും

കഴിഞ്ഞ 14 വര്‍ഷം അമേരിക്കന്‍ കമ്പനിയായ നൈക്കിയായിരുന്നു ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്തത്. സെപ്തംബറില്‍ നൈക്കിയുടെ കരാര്‍ അവസാനിക്കും. ടീം ഇന്ത്യയുടെ പുതിയ കിറ്റ് സ്‌പോണ്‍സര്‍ ആരായിരിക്കും? ആരാധകര്‍ ഉറ്റുനോക്കുകയാണ്. ഇക്കുറി ടീം ഇന്ത്യയെ സ്‌പോണ്‍സര്‍ ചെയ്യണമെന്ന വാശിയിലാണ് ജര്‍മന്‍ കമ്പനികളായ അഡിഡാസും പൂമയും.

ഇതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡുമായുള്ള കരാര്‍ പുതുക്കാന്‍ നൈക്കിക്കും ആലോചനയുണ്ട്. 2016 -ല്‍ കാലാവധി തീര്‍ന്നപ്പോള്‍ നാലു വര്‍ഷത്തേക്ക് ടീം ഇന്ത്യയുമായുള്ള കിറ്റ് സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ നൈക്കി പുതുക്കിയിരുന്നു. അന്ന് 370 കോടി രൂപയാണ് കമ്പനി ഇതിന് വേണ്ടി മുടക്കിയത്.

നൈക്കിയുടെ കാലം കഴിഞ്ഞു, ഇന്ത്യന്‍ ജേഴ്‌സിക്കായി മത്സരിച്ച് പൂമയും അഡിഡാസും

പറഞ്ഞുവരുമ്പോള്‍ ടീം ഇന്ത്യയുടെ ഓരോ മത്സരത്തിനും 87.34 ലക്ഷം രൂപ ബിസിസിഐക്ക് നൈക്കി കൈമാറുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ കൊറോണഭീതിയില്‍ വ്യാപാരം ഇടിഞ്ഞുനില്‍ക്കെ തുടര്‍ന്നും ഇത്രയധികം പണം ചിലവാക്കാന്‍ നൈക്കി തയ്യാറാവുമോയെന്ന കാര്യം സംശയമാണ്. എന്തായാലും പുതിയ കിറ്റ് സ്‌പോണ്‍സര്‍ഷിപ്പിനുള്ള ടെന്‍ഡര്‍ ക്ഷണിക്കാന്‍ ബിസിസിഐ ഒരുക്കം തുടങ്ങി.

അഡിഡാസും പൂമയും ടീം ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സര്‍മാരാവാന്‍ താത്പര്യം അറിയിച്ചതായി സൂചനയുണ്ട്. ഇവര്‍ക്ക് പുറമെ ഡ്രീം ഇലവന്‍ കമ്പനിയും കരാറിനായി രംഗത്തുണ്ട്. ഇതേസമയം, ഇപ്പോഴത്തെ നിരക്കില്‍ തുടരാന്‍ നൈക്കി തയ്യാറാണെങ്കില്‍ ബിസിസിഐ മറ്റു കമ്പനികളെ കുറിച്ചാലോചിക്കില്ലെന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതി മാനിച്ച് നിരക്ക് കുറയ്ക്കാന്‍ നൈക്കി ആവശ്യപ്പെടുകയാണെങ്കില്‍ ബിസിസിഐ പുതിയ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. ആരാണോ മികച്ച ഡീല്‍ മുന്നോട്ടുവെയ്ക്കുന്നത്. അവര്‍ക്ക് കരാര്‍ നല്‍കാനായിരിക്കും ബിസിസിഐയുടെ നീക്കം. നിലവില്‍ അഡിഡാസിനും പൂമയ്ക്കും ഇന്ത്യയില്‍ ഏറെ സ്വാധീനമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയാണ് ഇന്ത്യയില്‍ പൂമയുടെ ബ്രാന്‍ഡ് അംബാസിഡര്‍. ടീമിലെ യുവതാരം കെഎല്‍ രാഹുലുമായും കമ്പനിക്ക് കരാറുണ്ട്. ഇതേസമയം, രോഹിത് ശര്‍മയാണ് അഡിഡാസിനെ ഇന്ത്യയില്‍ പ്രതിനിധീകരിക്കുന്നത്.

Story first published: Monday, August 10, 2020, 20:49 [IST]
Other articles published on Aug 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+