Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിറയ്ക്കും; പിച്ചിനെക്കുറിച്ച് ക്യൂറേറ്ററുടെ വെളിപ്പെടുത്തല്‍

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യയുടെ നെഞ്ചിടിപ്പേറ്റി ക്യൂറേറ്ററുടെ വെളിപ്പെടുത്തല്‍. ആദ്യ പിച്ചിനായി ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചായിരിക്കില്ല ഒരുക്കുകയെന്നും വേഗതയും ബൗണ്‍സും ലഭിക്കുന്ന പിച്ചായിരിക്കുമെന്നും അഡ്‌ലെയ്ഡ് ക്യൂറേറ്റര്‍ ഡാമിയന്‍ ഹോഗ് പറഞ്ഞു. പച്ചപ്പുള്ള പിച്ചാണ് ഇതിനായി ഒരുക്കുന്നത്.

കഴിഞ്ഞ മൂന്നു സീസണുകളിലായി മൂന്ന് പകല്‍ രാത്രി ടെസ്റ്റുകള്‍ക്ക് വേദിയായ മൈതാനമാണ് അഡ്‌ലെയ്ഡിലേത്. ഇവിടെ നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പച്ചപ്പ് ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ഉണ്ടാകും. ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും പിച്ച് തുണയ്ക്കുമെന്നാണ് ക്യൂറേറ്ററുടെ വാദമെങ്കിലും ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുന്ന രീതിയിലാകും പിച്ചിന്റെ ഘടന.

virat

ഓസ്‌ടേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര ലക്ഷ്യമിടുന്ന ഇന്ത്യയെ പേസ് ബൗളിങ് കൊണ്ട് തളയ്ക്കാമെന്നാണ് ആതിഥേയരുടെ പ്രതീക്ഷ. എന്നാല്‍, മികച്ച പേസ് അറ്റാക്കിങ് ഇത്തവണ ഇന്ത്യയ്‌ക്കൊപ്പമുണ്ട്. ഉമേഷ് യാദവും, മുഹമ്മദ് ഷമിയും, ജസ്പ്രീത് ബുംറയും ലോകത്തെ ഏതു ടീമിനെയും വിറപ്പിക്കാന്‍ കെല്‍പ്പുള്ളവരാണ്. സ്വയം കുഴിച്ച കുഴിയില്‍ ഓസ്‌ട്രേലിയയെ വീഴ്ത്താന്‍ ഇവര്‍ക്ക് കഴിയുമെന്നാണ് ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍.

ഡിസംബര്‍ 6ന് ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് മുന്‍പാടി ഇന്ത്യ ഒരു സന്നാഹ മത്സരം കളിച്ചിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായുള്ള ആ മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ 544 റണ്‍സാണ് വഴങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹസല്‍വുഡ്, കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവരായിരിക്കും ഓസീസ് ബൗളിങ്ങിലെ കുന്തമുനകള്‍. ഇവരെ നേരിടാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞാല്‍ ചരിത്രവിജയവുമായി ഇന്ത്യയ്ക്ക് മടങ്ങാം.

Story first published: Monday, December 3, 2018, 15:35 [IST]
Other articles published on Dec 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+