Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദം സാമ്പ ഇന്ത്യക്കെതിരെ പന്തുചുരണ്ടിയെന്ന് സോഷ്യല്‍ മീഡിയ, ഓസീസ് വീണ്ടും വിവാദത്തില്‍

ആദം സാമ്പ ഇന്ത്യക്കെതിരെ പന്തുചുരണ്ടിയെന്ന് സോഷ്യല്‍ മീഡിയ | Oneindia Malayalam

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച സംഭവമായിരുന്നു പന്ത് ചുരണ്ടല്‍ വിവാദം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലായിരുന്നു ഓസ്‌ട്രേലിയക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. ഇപ്പോഴിതാ അതേ സംഭവം വീണ്ടും ടീമിന് പിന്നാലെയെത്തിയിരിക്കുകയാണ്. ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഓസീസ് സ്പിന്നര്‍ ആദം സാമ്പ പന്തുചുരണ്ടിയെന്നാണ് ആരോപണം. സോഷ്യല്‍ മീഡിയയും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

സംശയാസ്പദമായ വീഡിയോയും ചിത്രങ്ങളും ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ ഈ വിഷയത്തില്‍ ഓസ്‌ട്രേലിയ വീണ്ടും നാണക്കേടിലേക്ക് വീണിരിക്കുകയാണ്. ഈ വിഷയം ഐസിസിക്ക് മുന്നില്‍ ഉന്നയിക്കണമെന്ന് വരെ ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. മത്സരത്തിന് ശേഷമുള്ള പ്രതികരണത്തില്‍ നിന്ന് മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവൂ.

സാമ്പ പന്തുചുരണ്ടിയോ?

സാമ്പ പന്തുചുരണ്ടിയോ?

ഓസീസ് സ്പിന്നര്‍ പന്തുചുരണ്ടിയെന്നാണ് ആരോപണം. മത്സരത്തിനിടെ ഓരോ പന്തെറിയുമ്പോഴും ആദം സാമ്പ പോക്കറ്റില്‍ ക കൈയ്യിടുന്നത് സംശയാസ്പദമാണെന്ന ആരോപണമാണ് ഉയരുന്നത്. ഇത് പന്തില്‍ കൃത്രിമത്വം കാണിക്കുന്നതിന് വേണ്ടിയാണെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. അതേസമയം സാമ്പയ്ക്ക് മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 6 ഓവര്‍ എറിഞ്ഞ താരം 50 റണ്‍സ് വഴങ്ങുകയും ചെയ്തിരുന്നു.

മത്സരത്തിന് പ്രത്യേകത

മത്സരത്തിന് പ്രത്യേകത

ഇന്ത്യ ഓസ്‌ട്രേലിയ മത്സരം ലോകകപ്പിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടമായിട്ടാണ് അറിയപ്പെടുന്നത്. മത്സരം അതിന്റെ വീറും വാശിയും നിറഞ്ഞതാകുമ്പോള്‍ ഇത്തരം നീക്കങ്ങള്‍ ഉണ്ടാവാമെന്നായിരുന്നു സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്. ഓസ്‌ട്രേലിയക്ക് ജയം അനിവാര്യവുമാണ്. ഓസ്‌ട്രേലിയയുടെ പന്തില്‍ കൃത്രിമത്വത്തിന്റെ രണ്ടാം ഭാഗമാണ് ഇതെന്നും സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നു. ചിലര്‍ ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

വാര്‍ണറും സ്മിത്തും

വാര്‍ണറും സ്മിത്തും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, കാമറോണ്‍ ബാങ്ക്‌റോഫ്റ്റ് എന്നിവര്‍ ചേര്‍ന്ന് പന്തില്‍ കൃത്രിമത്വം കാണിച്ചെന്ന് ഐസിസി കണ്ടെത്തിയിരുന്നു. ടെസ്റ്റ് മത്സരത്തിലെ മൂന്നാം ദിനത്തിലായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തേക്ക് ഐസിസി വിലക്കേര്‍പ്പെടുത്തിയിരുന്നു. ബാങ്ക്‌റോഫ്റ്റിന് ആറു മാസത്തേക്കായിരുന്നു വിലക്ക്. ബാങ്ക്‌റോഫ്റ്റ് സാന്റ് പേപ്പര്‍ കൊണ്ട് പന്ത് ചുരണ്ടുന്ന വീഡിയോ പിന്നീട് വൈറലായിരുന്നു.

സോഷ്യല്‍ മീഡിയയുടെ ചോദ്യം

സോഷ്യല്‍ മീഡിയയുടെ ചോദ്യം

സാമ്പയുടെ പോക്കറ്റില്‍ എന്താണ് ഉള്ളതെന്നാണ് ഇന്ത്യന്‍ ആരാധകരുടെ ചോദ്യം. ഐസിസി ധോണിയുടെ ബലിദാന്‍ ബാഡ്ജിനെ കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ സാമ്പയുടെ നീക്കത്തെ കുറിച്ചാണ് അന്വേഷിക്കേണ്ടതെന്ന് ഇന്ത്യന്‍ ആരാധകര്‍ ഉന്നയിക്കുന്നു. ഉന്നയിക്കുന്ന ചോദ്യം തെറ്റാണെങ്കിലും ഗൗരവമേറിയ വിഷയമാണ് ഇതെന്ന് ക്രിക്കറ്റ് പ്രേമികളും ഉന്നയിക്കുന്നുണ്ട്. സാമ്പയുടെ കൈവശം സാന്റ് പേപ്പര്‍ ഉണ്ടെന്നും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. ചിലര്‍ മത്സരത്തിനിടെ വാര്‍ണറെയും സ്മിത്തിനെയും ചതിയന്‍ എന്നും വിളിച്ചിരുന്നു.

Story first published: Sunday, June 9, 2019, 21:57 [IST]
Other articles published on Jun 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+