Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കമന്ററിയില്‍ മഹാഅബദ്ധവുമായി ഗില്ലി, സിറാജിന് പകരം സെയ്‌നി, മാപ്പ് പറഞ്ഞ് ഓസീസ് ഇതിഹാസം

കാന്‍ബറ: ക്രിക്കറ്റ് കമന്ററിക്കിടെ ചില പിഴവുകളൊക്കെ സംഭവിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിന് കമന്ററിക്കിടെ മഹാ അബദ്ധങ്ങളിലൊന്നാണ് സംഭവിച്ചിരിക്കുന്നത്. അദ്ദേഹം അത് തിരുത്തുകയും ചെയ്തു. കമന്ററിക്കിടെ ഗില്‍ക്രിസ്റ്റ് ഇന്ത്യന്‍ പേസര്‍ നവദീപ് സെയ്‌നിയുടെ പിതാവ് മരിച്ചുപോയെന്നാണ് പറഞ്ഞത്. മറ്റൊരു പേസറായ മുഹമ്മദ് സിറാജിന്റെ പിതാവ് മരിച്ച കാര്യമാണ് ഗില്ലി ഉദ്ദേശിച്ചത്. എന്നാല്‍ പറഞ്ഞ് വന്നപ്പോള്‍ അത് സെയ്‌നിയായി മാറുകയായിരുന്നു. ഇതാണ് പിന്നീട് ഗില്ലി തിരുത്തിയത്.

1

ഓസ്‌ട്രേലിയയില്‍ പര്യടനത്തിനായുള്ള ടീമില്‍ മുഹമ്മദ് സിറാജുണ്ട്. ഇന്ത്യയില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ തന്നെ അസുഖ ബാധിതനായിരുന്നു സിറാജിന്റെ പിതാവ്. സിറാജ് ഓസ്‌ട്രേലിയയില്‍ എത്തി നില്‍ക്കുന്ന സമയത്തായിരുന്നു പിതാവിന്റെ വിയോഗമുണ്ടായത്. എന്നാല്‍ ഇന്ത്യയിലേക്ക് മടങ്ങാതെ ടീമിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു സിറാജ്. അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാമെന്ന് നേരത്തെ ബിസിസിഐ അറിയിച്ചിരുന്നു. പക്ഷേ ടീമിനൊപ്പം തുടരാമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. ടെസ്റ്റ് പരമ്പരയിലാണ് സിറാജ് കളിക്കുന്നത്.

ടീമിനൊപ്പം തുടരാന്‍ തന്റെ അമ്മ നിര്‍ദേശിച്ചെന്ന് പിന്നീട് സിറാജ് വെളിപ്പെടുത്തിയിരുന്നു. ഇത് കമന്ററിക്കിടെ തന്നെ ഗില്‍ക്രിസ്റ്റിനോട് ചിലര്‍ സൂചിപ്പിച്ചിരുന്നു. തെറ്റ് എന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി. ഞാന്‍ പറഞ്ഞതില്‍ പിഴവുണ്ടെന്ന് കണ്ടെത്താനായി. ഇത്രയും വലിയ പിഴവില്‍ ഞാന്‍ എല്ലാവരോടും മാപ്പ് ചോദിക്കുന്നു. നവദീപ് സെയ്‌നിയോടും മുഹമ്മദ് സിറാജിനോടും പ്രത്യേകം മാപ്പുപറയുന്നുവെന്നും ഗില്‍ക്രിസ്റ്റ് കുറിച്ചു. ട്വിറ്ററില്‍ അന്‍ഷു നയ്യാര്‍ എന്ന യൂസറാണ് ഗില്ലിക്ക് തെറ്റ് ചൂണ്ടിക്കാണിച്ച് കൊടുത്തത്.

അതേസമയം നവദീപ് സെയ്‌നി ഏകദിന ടീമിലും ഇടംപിടിച്ച താരമാണ്. സിറാജ് ആ ടീമില്‍ ഇല്ലാത്ത താരവുമാണ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ സെയ്‌നി ഇടം പിടിച്ചിരുന്നു. നേരത്തെ പുറംവേദനയെ തുടര്‍ന്ന് കളിക്കുമോ എന്ന ആശങ്ക സെയ്‌നിക്കുണ്ടായിരുന്നു. തന്റെ പിതാവിന്റെ ആഗ്രഹമാണ് ഇന്ത്യന്‍ ടീമില്‍ കളിക്കുകയെന്നതെന്ന് സിറാജ് നേരത്തെ പറഞ്ഞിരുന്നു. പിതാവിന്റെ വിയോഗം വലിയ നഷ്ടമാണ്. പിതാവിന്റെ സ്വപ്‌നം നിറവേറ്റുകയാണ് എന്റെ ലക്ഷ്യം. ഈ ലോകത്ത് ഇല്ലെങ്കിലും, അദ്ദേഹം എനിക്കൊപ്പം എന്നുമുണ്ടെന്നും നേരത്തെ സിറാജ് പറഞ്ഞിരുന്നു.

Story first published: Friday, November 27, 2020, 15:31 [IST]
Other articles published on Nov 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+