വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏറ്റവും മികച്ച കീപ്പറാര്? ഉത്തരം ആദം ഗില്‍ക്രിസ്റ്റ് പറയും

ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാര്? ആദം ഗില്‍ക്രിസ്റ്റ്, കുമാര്‍ സംഗക്കാര, ബ്രണ്ടന്‍ മക്കല്ലം, മഹേന്ദ്ര സിങ് ധോണി എന്നിങ്ങനെ പേരുകള്‍ നിരവധി ഉയര്‍ന്നു കേള്‍ക്കാം. പക്ഷെ ചോദ്യം ഇവരില്‍ ഒരാളോടായാലോ? അടുത്തിടെ ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച കീപ്പറെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്.

ഗില്ലിയുടെ അഭിപ്രായത്തില്‍ കുമാര്‍ സംഗാക്കാരയെക്കാളും ബ്രണ്ടന്‍ മക്കലത്തെക്കാളും കീപ്പിങ് മികവ് മുന്‍ ഇന്ത്യന്‍ നായകനായിരുന്ന മഹേന്ദ്ര സിങ് ധോണിക്കുണ്ട്. ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ കീപ്പറായി ധോണിയെ ഗില്‍ക്രിസ്റ്റ് വിശേഷിപ്പിക്കുന്നു.

ഏറ്റവും മികച്ച കീപ്പറാര്? ഉത്തരം ആദം ഗില്‍ക്രിസ്റ്റ് പറയും

ഗില്‍ക്രിസ്റ്റിന്റെ പട്ടികയില്‍ ധോണിക്ക് പിറകില്‍ രണ്ടാമനാണ് സംഗക്കാര. ബ്രണ്ടന്‍ മക്കല്ലം മൂന്നാമനും. ക്രിക്കറ്റില്‍ ധോണിയുടെ വളര്‍ച്ച കണ്ടാസ്വദിച്ച താരമാണ് താനെന്ന് ഗില്‍ക്രിസ്റ്റ് പറയുന്നു. 'ധോണിയുടെ ഊര്‍ജ്ജവും പ്രസരിപ്പും ക്രിക്കറ്റ് ലോകം രണ്ടുകയ്യുംനീട്ടിയാണ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ കരിയര്‍ വളര്‍ച്ചയ്ക്ക് ഞാന്‍ ദൃക്‌സാക്ഷിയാണ്. തകര്‍പ്പന്‍ സെഞ്ച്വറിയോടെയാണ് ധോണി ക്രിക്കറ്റില്‍ ചുവടുവെച്ചത്. ധോണിയുടെ കളി ശൈലി ക്രിക്കറ്റിന്റെ മുഖംതന്നെ തിരുത്തി', ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി. 'ഇന്ത്യ പോലൊരു രാജ്യത്ത്, ക്രിക്കറ്റ് മതമായി കരുതുന്ന ജനതയ്ക്കിടയില്‍, കളിയിലൂടെ പേരും പ്രശസ്തിയും നേടിയെടുക്കുക ചില്ലറക്കാര്യമല്ല', ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.

കളത്തിനകത്തും പുറത്തും കാക്കുന്ന ശാന്ത സ്വഭാവമാണ് ധോണിയുടെ പ്രധാന സവിശേഷത. ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണി ചാര്‍ത്തിയ കയ്യൊപ്പുകള്‍ എക്കാലവും മായാതെ തുടരുമെന്നും ഗില്‍ക്രിസ്റ്റ് അറിയിച്ചു. ഇതേസമയം, കഴിഞ്ഞവര്‍ഷത്തെ ലോകകപ്പ് തോല്‍വിക്ക് എംഎസ് ധോണി ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. കഴിഞ്ഞ ഹോം സീസണ്‍ മുഴുവന്‍ ധോണി സ്വമേധയാ വിട്ടുനിന്നു. ഇതിന് പിന്നാലെ ധോണിയുമായുള്ള കരാര്‍ ബിസിസിഐ പുതുക്കിയില്ല.

നിലവില്‍ ഐപിഎല്ലിനായുള്ള തയ്യാറെടുപ്പിലാണ് താരം. ഈ വര്‍ഷവും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മഹേന്ദ്ര സിങ് ധോണി നയിക്കും. കഴിഞ്ഞവര്‍ഷം കേവലം ഒരു റണ്‍സിനാണ് ചെന്നൈയ്ക്ക് കിരീടം നഷ്ടമായത്. ഈ വര്‍ഷം സെപ്തംബറില്‍ വെച്ചാണ് ഐപിഎല്‍ നടക്കുക. നവംബര്‍ 10 -ന് ഫൈനല്‍ നടക്കും.

Story first published: Friday, August 7, 2020, 19:34 [IST]
Other articles published on Aug 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X